Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രസംഗ മത്സരവുമായി...

പ്രസംഗ മത്സരവുമായി എം.ഇ.എസ്​

text_fields
bookmark_border
പ്രസംഗ മത്സരവുമായി എം.ഇ.എസ്​
cancel
camera_alt

എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ ഇംഗ്ലീഷ്​ വിഭാഗം നടത്തിയ പ്രസംഗ മത്സരത്തിൽ പ​ങ്കെടുത്തവർ

ദോഹ: വിദ്യാർഥികളുടെ പ്രസംഗപാടവം പരിപോഷിപ്പിക്കുന്നതായി എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ ഇംഗ്ലീഷ്​ വിഭാഗം നേതൃത്വത്തിൽ 'ടേൺകോട്ട്​' എന്ന പേരിൽ മത്സരം സംഘടിപ്പിച്ചു.

വിവിധ വിഷയങ്ങൾ നൽകിയായിരുന്നു പ്രസംഗ മത്സരം സംഘടിപ്പിച്ചത്​. കൗമാരക്കാരിലെയും ഹൈസ്​കൂൾ വിദ്യാർഥികളിലെയും സമൂഹമാധ്യമങ്ങളുടെ സ്വാധീനം, കുട്ടികളിലെ മാനസിക വളർച്ചയിൽ കാർട്ടൂണുകളുടെ സ്വാധീനം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ മനുഷ്യ നാഗരികതക്ക്​ ഭീഷണിയോ തുടങ്ങിയ വിഷയങ്ങളിലാണ്​ മത്സരം നടന്നത്​. വിഷയം നൽകി, തൊട്ടുപിന്നാലെ കുടികളുടെ വിഷയാവതരണവും സ്​ക്രീനിലെ ദൃശ്യങ്ങളുടെ അടിസ്​ഥാനമാക്കിയുള്ള പ്രഭാഷണവുമായി രണ്ട്​ റൗണ്ടിലായിരുന്നു മത്സരം.

ഇംഗ്ലീഷ്​ വിഭാഗം അധ്യാപകരായ റമീഷ്​ ഫാത്തിമ, ഫിസോണ മേരി ഡിക്രൂസ്​ എന്നിവർ നേതൃത്വം നൽകി.

പ്രിസിപ്പൽ ഹമീദ ഖാദർ മുഖ്യാതിഥിയായി. വിജയികൾക്ക്​ ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:speech contest
News Summary - MES with speech contest
Next Story