എം.ഇ.എസിൽ വാർഷിക കായിക മേള ഉദ്ഘാടനം
text_fieldsദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ 44ാമത് വാർഷിക കായിക മേളയുടെ ഉദ്ഘാടനം സിന്തറ്റിക്ക് ട്രാക്കിൽ നടന്നു. 400 മീറ്ററിൽ ലോക ഒന്നാം നമ്പർ താരമായ അബ്ദുറഹ്മാൻ സാംബയായിരുന്നു മുഖ്യാതിഥി. സാംബ അഭിവാദ്യം സ്വീകരിച്ചു. റിഥമിക് ജിംനാസ്റ്റിക്സിൽ ഒളിമ്പിക്സിൽ പെങ്കടുത്ത ജാദെയും അനസ്താസ്യ ഫോകിനയും വിശിഷ്ടാതിഥികൾ ആയിരുന്നു. നാല് ടീമുകളുടെ മാർച്ച്പാസ്റ്റോടെയാണ് പരിപാടി തുടങ്ങിയത്. സ്പോർട്സ് ക്യാപ്റ്റൻ മിസ്നത് മുനീർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദീപശിഖ പ്രയാണവും നടന്നു.
പ്രസിഡൻറ് കെ.പി. മുഹമ്മദ് അലി, സെക്രട്ടറി എൻ.കെ. മുഹമ്മദ് ഉമ്മർ, െഎ.ഇ.എസ് എജുക്കേഷനൽ സൊസൈറ്റി ജോയിൻറ് സെക്രട്ടറി എ.ടി. ഉസ്മാൻ, പി.കെ. മുഹമ്മദ്, അഹമ്മദ് ഇഷാം, എം.സി. മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ് ഗേൾ റിയ എൽസ ജോർജ് സ്വാഗതവും ഹെഡ്ബോയ് പി.ബി. അമൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
