എം.ഇ.എസ് സ്കൂൾ കായിക ദിനം
text_fieldsദേശീയ കായിക ദിനത്തിന്റെ ഭാഗമായി എം.ഇ.എസ് സ്കൂളിൽ നടന്ന പരിപാടിയിൽ നിന്ന്
ദോഹ: ദേശീയ കായിക ദിനത്തിന്റെയും എം.ഇ.എസ് ഇന്ത്യൻ സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന കായിക പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർഥികൾ, മാനേജ്മെന്റ് അംഗങ്ങൾ, ജീവനക്കാർ എന്നിവർ ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കിയാണ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചത്.
സ്പോർട്സിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം കുട്ടികളിലേക്ക് പകരുകയായിരുന്നു ലക്ഷ്യം. പത്ത് മുതൽ 17 വയസ്സുവരെയുള്ളവർക്കായി സ്കൂൾ ഒളിമ്പിക് കമ്മിറ്റി റോഡ് റേസ് സംഘടിപ്പിച്ചു. വിജയികളെ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

