Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിജയികൾക്ക് എം.ഇ.എസ്...

വിജയികൾക്ക് എം.ഇ.എസ് സ്കൂളിന്റെ അനുമോദനം

text_fields
bookmark_border
വിജയികൾക്ക് എം.ഇ.എസ് സ്കൂളിന്റെ അനുമോദനം
cancel

ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾക്ക് അനുമോദനം. സ്കൂളിന് അഭിമാനമായി എല്ലാ വിഷയങ്ങളിലും മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഐദ ബിജുമോൻ, 99 ശതമാനം മാർക്ക് നേടി മികച്ച വിജയം കൈവരിച്ച മിഷാര മന്മദൻ, മുഹമ്മദ് നസാൻ അൻവർ, ദീപിക പളനി, അഫാഫ് മുസമ്മിൽ ഹുസൈൻ, ഡാനിയൽ ചിറ്റിലപ്പിള്ളി എന്നിവരെയും മറ്റ് വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിച്ചു.

ആഘോഷപൂർവമായ വരവേൽപ്പ് ഒരുക്കിയാണ് വിജയികളെ സ്കൂളിലേക്ക് സ്വീകരിച്ചത്. ഗൈഡുകളുടെ നേതൃത്വത്തിൽ, സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ സ്കൂൾ ടോപ്പർമാർക്ക് സ്വീകരണം നൽകി. വിദ്യാർഥികളുടെ അക്കാദമിക് മികവിനെയും പരിശ്രമങ്ങളെയും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, അധ്യാപകർ, സ്കൂൾ മാനേജ്മെന്റ് എന്നിവർ അഭിനന്ദിച്ചു.

സ്കൂൾ മാനേജ്‌മെന്റ് വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും, ഭാവിയിലും മികച്ച നേട്ടം കൈവരിക്കാൻ ആശംസിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - MES School Congratulates Winners
Next Story