സി.ബി.എസ്.ഇ ദേശീയ ചെസ് മത്സരത്തിന് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ടീം
text_fieldsനോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഖത്തർ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ വിജയികളായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അണ്ടർ -14 ആൺകുട്ടികളുടെ ടീം
ദോഹ: ഇന്ത്യയിൽ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ ചെസ് മത്സരത്തിലേക്ക് യോഗ്യത നേടി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ.ഖത്തർ ക്ലസ്റ്റർ ടൂർണമെന്റിൽ ഒന്നാം സ്ഥാനം നേടിയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അണ്ടർ -14 ആൺകുട്ടികളുടെ ചെസ് ടീം സി.ബി.എസ്.ഇ ദേശീയ ചെസ് മത്സരത്തിലേക്ക് യോഗ്യത നേടിയത്. ജോഹാൻ ജോബ്സി (ഗ്രേഡ് VIII-ഡി), ആദ്വിക് പ്രവീൺ (ഗ്രേഡ് VI-ജെ), എഡ്വിൻ ഇടിക്കുളസഞ്ജു (ഗ്രേഡ് V-I), ഐൻ വൈഭവ് (ഗ്രേഡ് VII-എച്ച്) എന്നിവരാണ് വിജയിച്ചത്. നോബ്ൾ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഖത്തർ ക്ലസ്റ്റർ ചെസ് ടൂർണമെന്റിൽ മികച്ച മുന്നേറ്റമാണ് സ്കൂൾ നടത്തിയത്.മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെയും പരിശ്രമിച്ച ഫിസിക്കൽ എജുക്കേഷൻ വകുപ്പിലെ മുഹമ്മദ് നവാസിനെയും പ്രിൻസിപ്പൽ ഡോ. ഹമീദ കാദർ അഭിനന്ദിച്ചു.

