എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അധ്യാപക ദിനാഘോഷം
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിങ് ഷിഫ്റ്റ് വിഭാഗത്തിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷ പരിപാടിയിൽനിന്ന്
ദോഹ: വിദ്യാർഥികളുടെ സ്വഭാവ രൂപവത്കരണത്തിലും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിനും നിർണായകമായ സംഭാവനകൾ നൽകുന്ന അധ്യാപകരെ ആദരിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ ഈവനിങ് ഷിഫ്റ്റ് വിഭാഗം. സ്റ്റുഡന്റ് കൗൺസിലും അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച പരിപാടി പ്രത്യേകമായി വിളിച്ചുചേർത്ത അസംബ്ലിയോടെയാണ് തുടങ്ങിയത്.
കുട്ടികൾ കലാ-സാസ്കാരിക പരിപാടികളിലൂടെ അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിച്ചു. ‘ഐ ലവ് മൈ ടീച്ചർ’ പ്രമേയത്തിൽ കുട്ടികളുടെ കാർഡ് നിർമാണ മത്സരവും പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു. അധ്യാപകർക്കായി രസകരമായ കളികളും വിനോദങ്ങളും ഒരുക്കിയും അധ്യാപക ദിനത്തെ കൂടുതൽ അവിസ്മരണീയമാക്കി.
അധ്യാപകരുടെ ഉത്തരവാദിത്തങ്ങളും വിദ്യാർഥികളിൽ അവർ ചെലുത്തുന്ന സ്വാധീനവും വിവരിക്കുന്ന ഹ്രസ്വ വിഡിയോയും വിദ്യാർഥികൾ അവതരിപ്പിച്ചു. ഓരോ കുട്ടിയുടെയും വിദ്യാഭ്യാസ യാത്രയിലെ വഴികാട്ടികളാണ് അധ്യാപകരെന്ന് പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ പറഞ്ഞു.
സീനിയർ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പുലാത്ത് പരിപാടിയിൽ സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

