എം.ഇ.എസ് ഇന്ത്യൻ സ്കൂൾ കഥ പറച്ചിൽ മത്സരം
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ കെ.ജി വിഭാഗം വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കഥ പറച്ചിൽ
മത്സരത്തിൽ പങ്കെടുത്തവർ
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനിങ് ഷിഫ്റ്റിലെ കെ.ജി 1, കെ.ജി 2 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഫെയറി ടെയിൽ കഥാ മത്സരം സംഘടിപ്പിച്ചു.
കുട്ടികൾക്കിടയിൽ സർഗാത്മകതയും ആത്മവിശ്വാസവും ഭാഷാ നൈപുണ്യവും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം നടത്തിയത്. പ്രശസ്തമായ നാടോടിക്കഥകൾ മനോഹരമായി അവതരിപ്പിച്ചുകൊണ്ട് കുരുന്നുകൾ കാണികളെ വിസ്മയിപ്പിച്ചു.
കഥാപാത്രങ്ങൾക്ക് അനുയോജ്യമായ വേഷവിധാനങ്ങളും ആകർഷകമായ മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് കുട്ടികൾ തങ്ങളുടെ അവതരണങ്ങൾക്ക് മാറ്റുകൂട്ടി. അധ്യാപകരുടെ മാർഗനിർദേശവും കുട്ടികളുടെ ചിട്ടയായ പരിശീലനവും വിദ്യാർഥികൾക്ക് മികച്ച പ്രകടനം നടത്താൻ സാധിച്ചു. സീനിയർ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പുലാത്ത്, ഹെഡ്മിസ്ട്രസ് സമീന അഷ്ഫാഖ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കഥാപറച്ചിൽ മത്സരം സംഘടിപ്പിച്ച അധ്യാപകരെയും വിദ്യാർഥികളെയും അവർ അഭിനന്ദിക്കുകയും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

