എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ‘സേഫ് ടുഡേ - സ്ട്രോങ് ടുമാറോ’ ബോധവത്കരണം
text_fieldsദോഹ: നിലവിലെ അനിശ്ചിതാവസ്ഥയിൽ വിദ്യാർഥികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും സുരക്ഷാബോധം വളർത്തുന്നതിനുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഗൈഡൻസ് ആൻഡ് കൗൺസിലിങ് വിഭാഗത്തിന്റെ സഹകരണത്തോടെ 'സേഫ് ടുഡേ – സ്ട്രോങ് ടുമാറോ' എന്ന പേരിൽ പ്രത്യേക സെഷൻ സംഘടിപ്പിച്ചു. കെ.ജി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് പരിപാടി ഒരുക്കിയത്.
പരിപാടിയിൽ, രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിച്ച ഖത്തരി ഭരണകൂടത്തിനും, കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്ന വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ നന്ദി രേഖപ്പെടുത്തി. തുളിക മുഖർജി, ഫഷ്ന അബ്ദുൽ സമദ്, ഐറിൻ തോമസ്, കെ.സി. ഷഹാന ഫാത്തിമ എന്നിവർ സെഷനുകൾ കൈകാര്യം ചെയ്തു.
അടിയന്തര സാഹചര്യങ്ങളിൽ പരിഭ്രമിക്കാതെ ശാന്തത പാലിക്കുകയും സുരക്ഷക്ക് മുൻഗണന നൽകുകയും ചെയ്യുക. വീടിനുള്ളിൽ തന്നെ തുടരുകയും ആവശ്യമായ മുൻകരുതലുകൽ സ്വീകരിക്കാനും നിർദേശമുണ്ട്.
കൂടാതെ, വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും സോഷ്യൽ മീഡിയ വിവേകപൂർവം ഉപയോഗിക്കണമെന്നും സെഷനുകളിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കുക. വായന, സംഗീതം, ഇൻഡോർ ഗെയിമുകൾ തുടങ്ങിയ സർഗാത്മക കാര്യങ്ങളിൽ ഏർപ്പെടാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക. വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ഓൺലൈൻ ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സ്കൂൾ ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ഓൺലൈൻ സെഷനിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

