Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഎം.​ഇ.​എ​സ് ഇ​ന്ത്യ​ൻ...

എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ റ​മ​ദാ​ൻ ചാ​രി​റ്റി ബാ​സ്ക​റ്റ് പ​ദ്ധ​തി

text_fields
bookmark_border
എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ റ​മ​ദാ​ൻ ചാ​രി​റ്റി ബാ​സ്ക​റ്റ് പ​ദ്ധ​തി
cancel
camera_alt

റ​മ​ദാ​ൻ ചാ​രി​റ്റി ബാ​സ്ക​റ്റ് പ​ദ്ധ​തി​യി​ലൂ​ടെ എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച

ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ

ദോ​ഹ: സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വും സ​ന്ന​ദ്ധ​ത​യും പ്ര​ക​ട​മാ​ക്കി എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ റ​മ​ദാ​ൻ ചാ​രി​റ്റി ബാ​സ്ക​റ്റ് പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ത്തു. ഖ​ത്ത​ർ ചാ​രി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി റ​മ​ദാ​ൻ ബാ​ഗ് ക​ല​ക്ഷ​ൻ കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.

ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളാ​ണ് ഓ​രോ കി​റ്റി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

കെ.​ജി ഒ​ന്ന് മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ​യു​ള്ള മോ​ണി​ങ്, ഈ​വ​നി​ങ് ഷി​ഫ്റ്റു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ആ​വേ​ശ​ത്തോ​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ, വി​ശു​ദ്ധ മാ​സ​ത്തി​ൽ ദാ​ന​ധ​ർ​മ​ത്തി​ന്റെ പ്രാ​ധാ​ന്യം മ​ന​സ്സി​ലാ​ക്കി കു​ട്ടി​ക​ൾ ഒ​ത്തു​ചേ​രു​ന്ന​ത് അ​ധ്യാ​പ​ക​ർ​ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ച്ചു. സ​മൂ​ഹ​ത്തി​ന്റെ ക്ഷേ​മ​ത്തി​നാ​യി സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് എം.​ഇ.​എ​സ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്. അ​റ​ബി​ക്, ഉ​ർ​ദു, ഇ​സ്‌​ലാ​മി​ക് സ്റ്റ​ഡീ​സ് വി​ഭാ​ഗം മേ​ധാ​വി ഉ​സ്മാ​ൻ മ​യ്യേ​രി റ​മ​ദാ​ൻ ചാ​രി​റ്റി ബാ​സ്ക​റ്റ് കാ​മ്പ​യി​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു. റ​സി​യ ഹം​സ, സു​മി​ത നാ​സ​ർ, രാ​ജേ​ഷ്, അ​സ​ദു​ല്ല, പി. ​ആ​ഷി​ഖ്, ആ​ഷി​ഖ് റ​ഹ്മാ​ൻ, നീ​മ ഉ​മ്മു​കു​ൽ​സു, സ​ഫ്‌​വ കൊ​ന്നോ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian schoolcharityramadanM.E.S.basket
News Summary - M.E.S. Indian School Ramadan Charity Basket Scheme
Next Story