സി.ബി.എസ്.ഇ ബഡിങ് ഓഥേഴ്സ് പ്രോഗ്രാമിൽ മികച്ച പ്രകടനവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ
text_fieldsദോഹ: സർഗാത്മക -സാഹിത്യപരമായ കഴിവുകൾ പുറത്തെടുത്ത് എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പ്രതിഭകൾ സി.ബി.എസ്.ഇ ബഡിങ് ഓഥേഴ്സ് പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.അഞ്ചു മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) സംഘടിപ്പിച്ച പരിപാടി ചെറുകഥകളിലൂടെയും മറ്റു സർഗാത്മക രചനകളിലൂടെയും വിദ്യാർഥികളുടെ അഭിരുചി പ്രകടിപ്പിക്കാൻ അവസരമൊരുക്കി. മികച്ച പ്രകടം കാഴ്ചവെച്ച എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ മെറിറ്റ് -പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ ലഭിച്ചു. പരിപാടിയിൽ പങ്കെടുത്ത് കൈവരിച്ച നേട്ടം കൈവരിച്ച വിദ്യാർഥികളെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

