എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ‘റമദാൻ റേഡിയൻസ്’ മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ‘റമദാൻ റേഡിയൻസ്’ സ്കൂൾ തല മത്സരങ്ങളിൽ
പങ്കെടുത്തവർ
ദോഹ: റമദാൻ മാസത്തിന്റെ പ്രാധാന്യവും ഇസ്ലാമിക മൂല്യങ്ങളും വിദ്യാർഥികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ അറബിക്, ഉർദു, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം സംയുക്തമായി ‘റമദാൻ റേഡിയൻസ്’ എന്ന പേരിൽ സ്കൂൾ തല മത്സരങ്ങൾ സംഘടിപ്പിച്ചു. അറബിക് പ്രസംഗം, ബാങ്ക് വിളി, അറബിക് കാലിഗ്രഫി എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ വിവിധ ക്ലാസുകളിലെ വിദ്യാർഥികൾ പങ്കെടുത്തു. അറബി പ്രസംഗം ജൂനിയർ വിഭാഗത്തിൽ ഈസ മുഹമ്മദ് ഷാനവാസ് ഒന്നാം സ്ഥാനവും മലിഹ ഫാത്തിമ, അമ്മാർ മുഹമ്മദ് ഇർഷാദുല്ല എന്നിവർ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കി. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മറിയം റിഷാദ് ഒന്നാം സ്ഥാനവും അബ്ദുല്ല മുഹമ്മദ് സാജിദ് രണ്ടാം സ്ഥാനവും ഖദീജ മുജീബ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ബാങ്ക് വിളി മത്സരം ജൂനിയർ വിഭാഗത്തിൽ അമ്മാർ മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഷാസിൽ എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടിയപ്പോൾ അബ്ദുൽ ഹന്ന, അഹ്സൻ ഷാ എന്നിവർ മൂന്നാം സ്ഥാനം പങ്കിട്ടു. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മുഹമ്മദ് ഉമൈർ മുജീബ്, ആസിം ഇസ്മായിൽ, അഹമ്മദ് സയാൻ എന്നിവർ വിജയികളായി. വിദ്യാർഥികളുടെ സർഗാത്മക, കലാപരമായ മികവുകൾ തെളിയിച്ച് സംഘടിപ്പിച്ച അറബിക് കാലിഗ്രഫി പ്രദർശനം ശ്രദ്ധേയമായി. വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും സ്കൂൾ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ വിതരണം ചെയ്തു. അറബി, ഉർദു, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം ഹെഡ് ഉസ്മാൻ മയ്യേരിയുടെ നേതൃത്വത്തിൽ അധ്യാപകരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

