എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഇന്നൊവെക്സ് -25 പ്രദർശനം
text_fieldsദോഹ: വിദ്യാർത്ഥികളുടെ നൂതനാശയങ്ങളും കഴിവുകളും സർഗാത്മകതയും അവതരിപ്പിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ഈവനങ് ഷിഫ്റ്റ് ആദ്യ സ്കൂൾതല പ്രദർശനമായ ഇന്നൊവെക്സ് 2025 സംഘടിപ്പിച്ചു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐ.സി.ടി, ഭാഷ, ഖത്തറിന്റെ ചരിത്രം, ഇസ്ലാമിക പഠനം തുടങ്ങിയ വിവിധ മേഖലകളിലെ പ്രോജക്ടുകൾ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. ഏകദേശം 500 ഓളം വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
വിദ്യാർഥികൾക്ക് അവരുടെ പ്രായോഗിക പരിജ്ഞാനവും ഗവേഷണ കഴിവുകളും സർഗാത്മകതയും പ്രകടിപ്പിക്കുന്നതിനുള്ള വേദിയായിരുന്നു ഇന്നൊവെക്സ് -2025. വിദ്യാർഥികൾ ആവേശത്തോടെ സന്ദർശകർക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും മുന്നിൽ തങ്ങളുടെ പ്രോജക്ടുകൾ അവതരിപ്പിച്ചു. എം.ഇ.എസ് ഗവേണിങ് ബോർഡ് കോ -കരിക്കുലർ ആൻഡ് കൾച്ചറൽ ആക്ടിവിറ്റീസ് ഡയറക്ടർ അഹമ്മദ് ഇഷാം പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, സീനിയർ വൈസ് പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, മാനേജ്മെന്റ് അംഗങ്ങൾ, വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

