Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു

text_fields
bookmark_border
എം.ഇ.എസ് ഇന്ത്യൻ സ്കൂൾ അധ്യാപക ദിനം ആഘോഷിച്ചു
cancel
camera_alt

എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച അധ്യാപക ദിനാഘോഷ പരിപാടിയിൽനിന്ന്

ദോഹ: വിദ്യാർഥികളുടെ സ്വഭാവരൂപീകരണത്തിലും അവരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്നതിലും ഭാവി തലമുറയെ വാർത്തെടുക്കുന്നതിലും അധ്യാപകർ വഹിക്കുന്ന മഹത്തായ പങ്കിനെ ആദരിച്ചുകൊണ്ട് ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ അധ്യാപക ദിനം വർണാഭമായി ആഘോഷിച്ചു. ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ, വിദ്യാർഥികളുടെ ജീവിതത്തിൽ അധ്യാപകർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു.

ഉത്തരവാദിത്തങ്ങൾ നിറവേറ്റുമ്പോൾ എളിമ നിലനിർത്താനും കരുണയോടും പ്രതിബദ്ധതയോടും ആത്മാർഥതയോടും കൂടി കടമകൾ നിർവഹിക്കാനും അവർ അധ്യാപകരോട് ആഹ്വാനം ചെയ്തു.

സീനിയർ വൈസ് പ്രിൻസിപ്പൽ ഷിഹാബുദ്ദീൻ പുലത്ത്, മറ്റ് സ്കൂൾ അധികൃതർ എന്നിവർ അധ്യാപകർക്ക് ആശംസകൾ നേർന്നു. അധ്യാപനത്തിന്റെ മഹത്വവും പ്രാധാന്യവും വ്യക്തമാക്കുന്ന ഇന്ററാക്ടീവ് സെഷൻ പരിപാടിയുടെ ആകർഷണമായിരുന്നു. ചടങ്ങിൽ സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരുടെ ഓർമകളും സംഭാവനകളും ഉൾപ്പെടുത്തി തയാറാക്കിയ പ്രത്യേക വിഡിയോ പ്രദർശിപ്പിച്ചു.

2025 –26 അക്കാദമിക് വർഷത്തിൽ 100 ശതമാനം ഹാജർ നേടിയ അധ്യാപകരെ ആദരിച്ചു. സ്ഥാപനത്തോടുള്ള സമർപ്പിത സേവനം, പ്രതിബദ്ധത, ജീവനക്കാരുടെ മികച്ച സംഭാവനകൾ എന്നിവ പരിഗണിച്ച് സ്കൂളിലെ മുഴുവൻ അധ്യാപകർക്കും അധികൃതർക്കും ഉപഹാരങ്ങൾ നൽകി. ഹിന്ദി വിഭാഗം അധ്യാപകൻ സമീർ പാണ്ഡെ ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ വേഷവിധാനത്തിലെത്തി അധ്യാപകർക്ക് ആശംസകൾ നേർന്നു.

തുടർന്ന് അധ്യാപകർ അണിനിരന്ന കലാപരിപാടികളും അരങ്ങേറി. പരിപാടികൾക്ക് കെ അൻവർ, സുമിത അബ്ദുന്നാസർ, ഫെൻസി പത്രോസ്, വിവിധ വിഭാഗങ്ങളിലെ മേധാവികൾ എന്നിവർ നേതൃത്വ നൽകി. സഫ്‌വ കൊന്നോല നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MES Indian School Celebrates Teachers' Day
Next Story