എം.ഇ.എസ് എൻജിനീയറിങ് കോളജ് പൂർവ വിദ്യാർഥി സംഗമം
text_fieldsഎം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നി സംഗമത്തിൽ അംഗങ്ങൾ കേക്ക് മുറിക്കുന്നു
ദോഹ: എം.ഇ.എസ് കോളജ് ഓഫ് എൻജിനീയറിങ് ഖത്തർ പൂർവ വിദ്യാർഥി കൂട്ടായ്മ ‘മെസ്മറൈസ് 2023’ സംഗമം നടത്തി. 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ കുറ്റിപ്പുറം എം.ഇ.എസ് എൻജിനീയറിങ് കോളജിൽ നിന്നും പഠനം പൂർത്തിയാക്കി ഖത്തറിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന പൂർവ വിദ്യാർഥികൾ പങ്കെടുത്തു. എം.ഇ.എസ്.സി.ഇ.ക്യൂ പ്രസിഡന്റ് ജംഷീർ അബൂബക്കർ ഉദ്ഘാടനം ചെയ്തു.
മാനേജിങ് കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. വിവിധ കലാപരിപാടികളും ആര്യ ദയാലും നിരഞ്ജ് സുരേഷും നയിച്ച സംഗീത പരിപാടിയും അരേങ്ങറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

