Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ്​പോർട്​സ്​...

സ്​പോർട്​സ്​ ഫെസ്​റ്റുമായി എം.ഇ.എസ്​ അലുമ്​നി

text_fields
bookmark_border
സ്​പോർട്​സ്​ ഫെസ്​റ്റുമായി എം.ഇ.എസ്​ അലുമ്​നി
cancel
camera_alt

എം.ഇ.എസ്​ അലുമ്​നി അസോസിയേഷൻ ‘സ്​പോർട്​സ്​ ഫെസ്​റ്റ് 2021-22’​ പ്രഖ്യാപനം സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ പ​ങ്കെടുക്കുന്ന ഭാരവാഹികൾ

ദോഹ: ആറുമാസം നീണ്ടുനിൽക്കുന്ന കായിക ഉത്സവവുമായി ഖത്തറിലെ എം.ഇ.എസ്​ ഇന്ത്യൻ സ്​കൂൾ പൂർവവിദ്യാർഥി കൂട്ടായ്​മയായ 'എം.ഇ.എസ്​ അലുമ്​നി അസോസിയേഷൻ'. ഒക്​ടോബർ എട്ട്​ വെള്ളിയാഴ്​ച എം.ഇ.എസ്​ സ്​കൂൾ ​ഗ്രൗണ്ട്​ വേദിയാവുന്ന സെവൻസ്​ ഫുട്​ബാൾ ടൂർണമെ​േൻറാടെ സ്​പോർട്​സ്​ ഫെസ്​റ്റ്​ 2021-22ന്​ കിക്കോഫ്​ കുറിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസം നീണ്ടുനിൽക്കുന്ന ഫുട്​ബാൾ ടൂർണമെൻറിൻെറ ഫൈനൽ നവംബർ അഞ്ചിനാണ്​. പൂർവവിദ്യാർഥികളായിരിക്കും വിവിധ ടീമുകളിലായി കളത്തിലിറങ്ങുന്നത്​. നവംബറിൽതന്നെ ക്രിക്കറ്റ്​ ടൂർണമെൻറിന്​ തുടക്കംകുറിക്കും. തുടർന്ന്​, വോളിബാൾ, ത്രോബാൾ, ഇ– സ്​പോർട്​സ്​, ബാഡ്​മിൻറൺ മത്സരങ്ങളും സംഘടിപ്പിക്കും. 2022 ഏപ്രിലിലാണ്​ അവസാന ഇനമായ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്​. 2019ലെയും 2020ലെയും സംഘടിപ്പിച്ച ഫുട്​ബാൾ ടൂർണമെൻറിൻെറ വിജയകരമായ പങ്കാളിത്തമാണ്​ കൂടുതൽ കായിക ഇനങ്ങളെ ഉൾപ്പെടുത്തി വിപുലമായ മേളയാക്കി മാറ്റാൻ പ്രചോദനം നൽകിയതെന്ന്​ എം.ഇ.എസ്​ അലുമ്​നി പ്രസിഡൻറ്​ ഷഹീൻ ഷാഫി പറഞ്ഞു. സെവൻസ്​ ചാമ്പ്യൻഷിപ്പിൽ 16 ടീമുകൾ മാറ്റുരക്കുമെന്ന്​ ടൂർണമെൻറ്​ ചീഫ്​ നിഹാദ്​ അലി പറഞ്ഞു. വാരാന്ത്യ അവധിദിനമായ അഞ്ച്​ വെള്ളിയാഴ്​ചകളിലായി 32 മത്സരങ്ങൾ നടക്കും.

ഖത്തറിലെ ആദ്യ ഇന്ത്യൻ സ്​കൂളായി 1974ൽ പ്രവർത്തനം ആരംഭിച്ച എം.ഇ.എസ്​ സ്​കൂളിൽനിന്ന്​ പടിയിറങ്ങിയ വിദ്യാർഥികളുടെ കൂട്ടായ്​മയാണ്​ അലുമ്​നി അസോസിയേഷൻ. 2006ൽ സ്​ഥാപിതമായ പൂർവവിദ്യാർഥി കൂട്ടായ്​മയിൽ ലോകത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുണ്ട്​. 1984 മുതൽ ഏറ്റവും ഒടുവിലായി 2021ൽ പുറത്തിറങ്ങിയ ബാച്ചിലെയും വിദ്യാർഥികൾ അസോസിയേഷൻെറ ഭാഗമായുണ്ടെന്ന്​ ഭാരവാഹികൾ പറഞ്ഞു. ടൈറ്റിൽ സ്​പോൺസറായ സിറ്റി എക്​സ്​ചേഞ്ചിൻെറ ​ഒപറേഷൻസ്​ ഹെഡ്​ ഷാനിബ്​ ശംസുദ്ദീൻ, തലബാത്​ ഖത്തർ മാനേജിങ്​ ഡയറക്​ടർ ഫ്രാൻസിസ്​കോ മിഗ്വേൽ ഡി സൂസ, സാവറി ഇൻഷുറൻസ്​ ബ്രോകേഴ്​സ്​ സി.ഇ.ഒ ജെറി ബഷീർ, തെലങ്കാന ഫുഡ്​സ്​ എം.ഡി പ്രവീൺ ബുയാനി എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports FestMES Alumni
News Summary - MES Alumni joins Sports Fest
Next Story