കളിയിലൂടെ കാരുണ്യം: അല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബ് ഖത്തര്‍ ചാരിറ്റി കരാർ
text_fieldsഅല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബുമായി ഖത്തര്‍ ചാരിറ്റി സഹകരണ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചപ്പോൾ
ദോഹ: അല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബുമായി ഖത്തര്‍ ചാരിറ്റി സഹകരണ പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. ഖത്തര്‍ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ കുവാരിയും അല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബ് ചെയര്‍പേഴ്സണ്‍ അബ്ദുല്ല യൂസുഫ് അല്‍ മുല്ലയുമാണ് കരാര്‍ ഒപ്പുവെച്ചത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്നതിലും കായിക പ്രവര്‍ത്തനങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതിലും ഖത്തരി സ്ഥാപനങ്ങളുടെ പങ്ക് ശക്തിപ്പെടുത്താനുള്ള പൊതുതാൽപര്യത്തിെൻറ ഭാഗമായാണ് കരാര്‍.
ഖത്തര്‍ ചാരിറ്റിയുടെ സേവന പദ്ധതികള്‍ പിന്തുണക്കുന്നതിന് അല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബ് സജീവമായ ഇടപെടലുകൾ നടത്തും. ദേശീയസ്ഥാപനങ്ങളുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരത്തിലുള്ള സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനും മാനുഷിക പരിപാടികളെ പിന്തുണക്കുന്നതിനുമുള്ള തങ്ങളുടെ താൽപര്യത്തിെൻറ ഭാഗമായാണ് കരാറെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു. ലോകമെമ്പാടുമുള്ള ദുരിതബാധിതരുടെ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് കഴിവുണ്ട്. പുതിയ കരാറിലൂടെ ഇതാണ് െതളിയുന്നത്. ഖത്തര്‍ ചാരിറ്റിയുടെ പ്രചരണങ്ങളെയും പദ്ധതികളെയും പിന്തുണക്കുന്ന കായിക താരങ്ങളുടെ ശ്രമങ്ങൾ ഏറെ മഹത്തരമാണെന്നും ഖത്തര്‍ ചാരിറ്റി സി.ഇ.ഒ യൂസുഫ് ബിന്‍ അഹമ്മദ് അല്‍ കുവാരി പറഞ്ഞു. എല്ലാ ക്ലബുകളുടെയും സ്ഥാപനങ്ങളുടെയും കടമയാണ് സാമൂഹിക ഉത്തരവാദിത്തം. ഇതിനെ പിന്തുണക്കാന്‍ ക്ലബ് ശ്രദ്ധാലുക്കളാണ്. അതിന് സഹായകരമായ വിധത്തില്‍ സമൂഹത്തിെൻറ സഹകരണം പ്രോത്സാഹിപ്പിക്കണമെന്നും ഇതിന് സ്പോര്‍ട്സ് ക്ലബുകളുടെ പങ്ക് വലുതാണെന്നും അല്‍ അഹ്ലി സ്പോര്‍ട്സ് ക്ലബ് ചെയര്‍പേഴ്സണ്‍ അബ്ദുല്ല യൂസുഫ് അല്‍ മുല്ല പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.