‘നഷ്ടമായത് പ്രിയ സുഹൃത്തിനെ’
text_fieldsഉമ്മൻ ചാണ്ടി ഡോ. മോഹൻ തോമസിനൊപ്പം
ദോഹ: ഉമ്മൻ ചാണ്ടിയുമായി കൗമാരകാലം മുതൽ അടുത്ത സൗഹൃദം നിലനിർത്തിയ വ്യക്തിയാണ് ഖത്തറിൽ ആതുരായലമേഖലയിലും സാമൂഹ്യപ്രവർത്തനത്തിലും ശ്രദ്ധേയമായ മുൻ ഐ.എസ്.സി പ്രസിഡന്റ് ഡോ. മോഹൻ തോമസ്. ഉമ്മൻ ചാണ്ടിയുമൊത്തുള്ള അദ്ദേഹത്തിന്റെ ഓർമകൾ പങ്കുവെക്കുന്നത് ഇങ്ങനെ:
‘കോട്ടയത്ത് ഞങ്ങൾ ഒരുമിച്ചുള്ള കാലഘട്ടം ഓർക്കുമ്പോൾ തന്നെ ഓർമകളുടെ മലവെള്ള പാച്ചിലാണ്. രാഷ്ട്രീയക്കാരനായ ഉമ്മൻ ചാണ്ടിയേക്കാൾ സുഹൃത്തായ ഉമ്മൻ ചാണ്ടിയെ ആണ് കൂടുതൽ അറിയുക. ഒരു തവണ വ്യക്തിപരമായി അറിഞ്ഞിട്ടുള്ള ഒരാളും ആ മനുഷ്യനെ മറക്കില്ല.
എയിംസിൽ ജോലി ചെയ്യും മുമ്പ് കോട്ടയത്തു ഒരു വർഷത്തിൽ താഴെ ജോലി നോക്കിയിരുന്നു. അന്നൊരിക്കൽ അദ്ദേഹത്തിന്റെ ഒരു ബന്ധു മാത്യു വള്ളകാലി രാവിലെ ഫോണിൽ വിളിച്ചു. ഒ സി കോട്ടയം ബോട്ട് ജെട്ടിക്കടുത്തുള്ള ഗസ്റ്റ് ഹൗസിലുണ്ട്. അദ്ദേഹത്തിന് നല്ല സുഖമില്ല. ഡോക്ടർ ഒന്ന് വന്നു കാണുന്നതിൽ വിരോധമുണ്ടോ? ഏറെ സന്തോഷത്തോടെ ഞാൻ അദ്ദേഹത്തെ അവിടെ പോയി കണ്ടു മരുന്നെഴുതി.
വൈകുന്നേരം ജോലി കഴിഞ്ഞു അദ്ദേഹത്തെ ഒന്ന് സന്ദർശിച്ചു പോകാം എന്ന് കരുതി. വൈകുന്നേരം ചെന്നപ്പോഴും കുറിച്ച പ്രിസ്ക്രിപ്ഷൻ അതേപടി പോക്കറ്റിൽ കിടപ്പുണ്ടായിരുന്നു. ഞാൻ അത് പോക്കറ്റിൽ നിന്നെടുത്തു.
ക്ലിനിക്കിൽ പോയി മരുന്ന് എടുത്തു തിരികെ വന്നു. എത്രയോ വർഷത്തെ പരിചയം ഉണ്ടായിരുന്നിട്ടു പോലും ഒരു സ്വാതന്ത്ര്യവും അദ്ദേഹം എടുത്തില്ല. പിന്നീട് ഞാൻ ദോഹയിൽ സ്ഥിരതാമസമാക്കി. ഖത്തറിൽ വരുമ്പോ വീട്ടിൽ വരും, ഒരുമിച്ചു ഒരുനേരം ഭക്ഷണം കഴിക്കും. ഒരു കുടുംബം പോലെ ആയിരുന്നു ഞങ്ങൾ’.- ഡോ. മോഹൻ തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

