Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഓ​ർ​മ​ക​ളി​ര​മ്പും...

ഓ​ർ​മ​ക​ളി​ര​മ്പും ‘ഗ​ൾ​ഫ്​ സി​നി​മ’ ഉ​ണ​രു​ന്നു

text_fields
bookmark_border
ഗ​ൾ​ഫ്​ സി​നി​മ കോം​പ്ല​ക്​​സ്
cancel
camera_alt

ദോ​ഹ​യി​ലെ ഗ​ൾ​ഫ്​ സി​നി​മ കോം​പ്ല​ക്​​സ്

ദോ​ഹ: സി​നി​മ​യും സം​ഗീ​ത​വി​രു​ന്നു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​പ​തി​റ്റാ​ണ്ട്​ മു​മ്പു​വ​രെ ഖ​ത്ത​റി​ന്റെ സാം​സ്​​കാ​രി​ക കേ​ന്ദ്ര​മാ​യി​രു​ന്ന ‘ഗ​ൾ​ഫ്​ സി​നി​മ കോം​പ്ല​ക്​​സി​ന്​ പു​തു​ജീ​വ​ൻ വെ​ക്കു​ന്നു. അ​ര​നൂ​റ്റാ​ണ്ടോ​ളം സ്വ​ദേ​ശി​ക​ളു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സാം​സ്​​കാ​രി​ക ജീ​വി​ത​ത്തി​ന്​ അ​ടി​ത്ത​റ​യി​ട്ട ഗ​ൾ​ഫ്​ സി​നി​മ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ ഖ​ത്ത​ർ മ്യൂ​സി​യ​വും ഖ​ത്ത​ർ സി​നി​മ ക​മ്പ​നി​യും കൈ​കോ​ർ​ക്കു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച് ഇ​രു വി​ഭാ​ഗ​വും ക​ഴി​ഞ്ഞ ദി​വ​സം ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ദോ​ഹ​യി​ലെ ആ​ദ്യ സി​നി​മ സ​മു​ച്ച​യ​മാ​യി 1972ലാ​ണ്​ ദോ​ഹ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും അ​ധി​കം ദൂ​രെ​യ​ല്ലാ​തെ ന​ഗ​ര​ത്തി​ര​ക്കി​നി​ട​യി​ൽ ‘ഗ​ൾ​ഫ് സി​നി​മ’ തു​റ​ന്നു ന​ൽ​കു​ന്ന​ത്. വി​നോ​ദോ​പാ​ധി​ക​ൾ ഏ​റെ​യൊ​ന്നും പ്ര​ചാ​ര​ത്തി​ലി​ല്ലാ​ത്ത കാ​ല​ത്ത്​ സ്വ​ദേ​ശി-​താ​മ​സ​ക്കാ​ർ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​ത്തു​ചേ​രു​ന്ന തി​ര​ക്കേ​റി​യ കേ​ന്ദ്ര​മാ​യി ഗ​ൾ​ഫ്​ സി​നി​മ മാ​റി.

ഗ​ൾ​ഫ്​ സി​നി​മ പു​ന​രു​ദ്ധാ​ര​ണം സം​ബ​ന്ധി​ച്ച്​ ഖ​ത്ത​ർ മ്യൂ​സി​യം- ഖ​ത്ത​ർ സി​നി​മ​ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

സ​മു​ച്ച​യം നി​ല​നി​ന്ന മേ​ഖ​ല ‘ഗ​ൾ​ഫ്​ സി​നി​മ’ സി​ഗ്​​ന​ൽ എ​ന്ന പേ​രി​ലും അ​റി​യ​പ്പെ​ട്ടു. മ​ല​യാ​ളം ഉ​ൾ​പ്പെ​ടെ വി​വി​ധ വി​ദേ​ശ​ഭാ​ഷ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളു​ടെ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലും ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു ഗ​ൾ​ഫ്​ സി​നി​മ. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പ്ര​വ​ർ​ത്ത​നം നി​ല​ച്ച കെ​ട്ടി​ടം ഇ​പ്പോ​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.

കെ​ട്ടി​ട​ത്തെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ നേ​ര​ത്തേ പ​ല ച​ർ​ച്ച​ക​ളു​മു​ണ്ടാ​യ​തി​ന്റെ തു​ട​ർ​ച്ച​യാ​യാ​ണ്​ ഖ​ത്ത​ർ മ്യൂ​സി​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തേ മെ​ട്രോ സ്റ്റേ​ഷ​നാ​യി മാ​റ്റാ​നും ആ​ലോ​ചി​ച്ചി​രു​ന്നു.

വ​രു​ന്നു സി​നി​മാ​റ്റി​ക്​ മ്യൂ​സി​യ​വും

ഖ​ത്ത​ര്‍ സി​നി​മ ആ​ൻ​ഡ്​ ഫി​ലിം ഡി​സ്ട്രി​ബ്യൂ​ഷ​ന്‍ ക​മ്പ​നി മാ​നേ​ജ്മെൻറി​ന് കീ​ഴി​ലു​ള്ള കെ​ട്ടി​ടം പൈ​തൃ​ക​വും ച​രി​ത്ര പ്രാ​ധാ​ന്യ​വും ന​ഷ്​​ട​മാ​വാ​തെ പു​രു​ദ്ധ​രി​ക്കാ​നാ​ണ്​ നീ​ക്കം. നാ​ടി​ന്റെ ച​ല​ച്ചി​ത്ര സം​സ്​​കാ​ര​ത്തി​ന്​ അ​ടി​ത്ത​റ​യി​ട്ട സ്​​ഥാ​പ​നം എ​ന്ന നി​ല​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ളോ​ടെ​യാ​വും ‘ഗ​ൾ​ഫ്​ സി​നി​മ’ പു​നു​രു​ദ്ധ​രി​ക്കു​ന്ന​ത്.

സി​നി​മാ​റ്റി​ക്​ മ്യൂ​സി​യ​മാ​ണ്​ പു​തി​യ നി​ർ​മാ​ണ​ത്തി​ലെ ശ്ര​ദ്ധേ​യ ചു​വ​ടു​വെ​പ്പ്. സ്​​റ്റു​ഡി​യോ സ്​​പേ​സ്, മീ​ഡി​യ/​ഫി​ലിം ലൈ​ബ്ര​റി, ഗ്രാ​ൻ​ഡ് തി​യ​റ്റ​ർ, ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ് സ്​​റ്റാ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന​താ​വും സി​നി​മാ​റ്റി​ക്​ മ്യൂ​സി​യം. അ​ന്താ​രാ​ഷ്​​ട്ര ച​ല​ച്ചി​ത്ര​വേ​ദി​ക​ളി​ൽ ഖ​ത്ത​റി​ന്റെ ത​ല​യെ​ടു​പ്പാ​യ ദോ​ഹ ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടും ഈ ​ദൗ​ത്യ​ത്തി​ൽ പ​ങ്കു​ചേ​രു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsGulf Cinema
News Summary - Memories of Gulf Cinema wakes up
Next Story