Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Melodious Memories
cancel

ദോ​ഹ: നാ​ലു നാ​ൾ​ക്ക​പ്പു​റം സം​ഗീ​താ​സ്വാ​ദ​ക ലോ​കം ഏ​റ്റു​പാ​ടു​ന്ന ‘ഗ​ൾ​ഫ് മാ​ധ്യ​മം -മൈ​ക്രോ ചെ​ക് മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്’​വേ​ദി​യി​ൽ ഇ​ഷ്ട​ഗാ​യ​ക​ർ​ക്കൊ​പ്പം പാ​ടാ​ൻ നി​ങ്ങ​ളി​ലെ ഗാ​യ​ക​നു​മു​ണ്ട് അ​വ​സ​രം. മാ​ർ​ച്ച് മൂ​ന്നു വൈ​കു​ന്നേ​രം ആ​സ്പ​യ​ർ ലേ​ഡീ​സ് സ്​​പോ​ർ​ട്സ് ഹാ​ൾ വേ​ദി​യാ​വു​ന്ന സം​ഗീ​ത പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഖ​ത്ത​റി​ലെ പ്ര​ശ​സ്ത​മാ​യ റേ​ഡി​യോ മ​ല​യാ​ളം 98.6മാ​യി ചേ​ർ​ന്ന് 10മു​ത​ൽ 17 വ​യ​സ്സു വ​രെ​യു​ള്ള കൗ​മാ​ര​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ‘മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ് സിം​ഗി​ങ് സ്റ്റാ​ർ ജൂ​നി​യ​ർ’​മ​ത്സ​ര​ത്തി​ൽ ഇ​ന്നു കൂ​ടി പ​​ങ്കെ​ടു​ക്കാം.

മ​ത്സ​ര​ത്തി​ൽ നി​ന്നും വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഒ​രാ​ൾ​ക്ക് ‘മെ​ലോ​ഡി​യ​സ് മെ​മ്മ​റീ​സ്’​വേ​ദി​യി​ൽ ക​ണ്ണൂ​ർ ഷ​രീ​ഫും അ​ഫ്സ​ലും ഉ​ൾ​​പ്പെ​ടെ മു​ൻ​നി​ര ഗാ​യ​ക​ർ​ക്കൊ​പ്പം മൂ​വാ​യി​ര​ത്തോ​ളം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ പാ​ടാ​ൻ അ​വ​സ​രം ല​ഭി​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് ​ഇ​തേ വേ​ദി​യി​ൽ പി​ന്ന​ണി​യി​ൽ പാ​ടാ​നും അ​വ​സ​ര​മൊ​രു​ങ്ങും.

പാ​ട്ടു​പാ​ടു​ന്ന ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ ‘55922986’എ​ന്ന റേ​ഡി​യോ മ​ല​യാ​ളം വാ​ട്സ്ആ​പ് ന​മ്പ​റി​ലേ​ക്ക് അ​യ​ച്ചു കു​ട്ടി​ക​ൾ​ക്ക് ഈ ​മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ക്കാം. ​​ഒ​രാ​ഴ്ച​യാ​യി തു​ട​രു​ന്ന മ​ത്സ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച കൂ​ടി കു​ട്ടി​പ്പാ​ട്ടു​കാ​ർ​ക്ക് പ​​​​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്. അ​വ​സാ​ന റൗ​ണ്ടി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന 10 പേ​ർ​ക്ക് ഇ​ഷ്ട​ഗാ​യ​ക​രെ നേ​രി​ൽ കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarNews
News Summary - Melodious Memories
Next Story