ഷോപ്പിങ്ങിനൊപ്പം സമ്മാനങ്ങളുമായി മെഗാഡീല്‍സ്
text_fieldsമെഗാ ഡീൽസ് ഇ-കോമേഴ്സ് പ്ലാറ്റ്ഫോം ലോഞ്ചിങ് ചടങ്ങിൽനിന്ന്
ദോഹ: ഖത്തറിലെ ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് വലിയ മാറ്റങ്ങളുമായി പുതിയ ഇ-കോമേഴ്സ് പ്ലാറ്റ്ഫോം. മെഗാഡീല്‍സ് (www.megadeals.qa) എന്ന പേരിലുള്ള പ്ലാറ്റ്ഫോം പേള്‍ ഖത്തറിലെ സെന്റ് റജിസ് മാര്‍സ അറേബ്യയില്‍ നടന്ന ചടങ്ങില്‍ ലോഞ്ച് ചെയ്തു. ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥര്‍, മൈ ക്യൂ ട്രേഡിങ് ആൻഡ് അഡ്വര്‍ടൈസിങ് പങ്കാളിയായ താരിഖ് ഹുസൈന് അല്‍ ഖലാഫ്, മൈ ക്യൂ ടീമിലെ അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മെഗാഡീല്‍സ് ഔദ്യോഗിക തുടക്കം കുറിച്ചു.
പരസ്യം, പബ്ലിക് റിലേഷന്‍സ്, മീഡിയ പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവർത്തിക്കുന്ന മൈ ക്യൂ ട്രേഡിങ് ആണ് ഈ പുതിയ ഷോപ്പിങ് അനുഭവവുമായി രംഗത്തെത്തുന്നത്.
ഓരോ പര്‍ച്ചേസിനൊപ്പവും കാഷ്, കാറുകള്‍, സ്വർണം തുടങ്ങി വമ്പന്‍ സമ്മാനങ്ങള്‍ ഉറപ്പാക്കുന്ന രീതിയിലാണ് പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്. തെരഞ്ഞെടുത്ത ഉൽപന്നങ്ങള് വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പണം, കാര്‍, സ്വര്‍ണം എന്നിവക്കുള്ള റാഫിള്‍ ഡ്രോയിലേക്കുള്ള സൗജന്യ എന്‍ട്രികള്‍ ലഭിക്കും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് കൂടുതല്‍ റിവാര്‍ഡുകള്‍ നല്കി ഉപയോക്താക്കള്‍ക്ക് അധിക മൂല്യവും സൗകര്യവും നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് താരിഖ് ഹുസൈന് അല്‍ ഖലാഫ് പറഞ്ഞു.
സുതാര്യത, സത്യസന്ധത, കൃത്യമായ മാര്‍ഗരേഖകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് മെഗാഡീല്‍സ് നടപ്പാക്കുന്നത്. ഖത്തറിലെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ എല്ലാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടാണ് പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നതെന്നും അറിയിച്ചു. മെഗാഡീല്‍സ് വെബ്സൈറ്റിനൊപ്പം ഉപയോഗിക്കാൻ സൗകര്യപ്രദമായ മൊബൈല്‍ ആപ്ലിക്കേഷനും ആരംഭിച്ചിട്ടുണ്ട്. മെഗാഡീല്‍സ് ഖത്തര്‍ ഡയറക്ടര്‍ ഫായിസ് ചൗള്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

