വമ്പൻ വിലക്കുറവിന്റെ മെഗാ സ്പെഷൽ ഓഫറുമായി ലുലു ഹൈപ്പർമാർക്കറ്റ്
text_fieldsദോഹ: ഖത്തറിലെ ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഒരാഴ്ചത്തെ മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ. എല്ലാ ഉൽപന്നങ്ങളും 25 ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവിൽ അവതരിപ്പിക്കുന്ന ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലിനാണ് ലുലു ഹൈപ്പർമാർക്കറ്റിൽ തുടക്കം കുറിക്കുന്നത്. വ്യാഴാഴ്ച തുടങ്ങിയ മെഗാ സ്പെഷൽ ഓഫർ സെപ്റ്റംബർ 18 വരെ നീണ്ടു നിൽക്കും. നിത്യോപയോഗ വസ്തുക്കൾ, ഇലക്ട്രോണിക്സ്, ഫാഷൻ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ആകർഷകമായ ഡിസ്കൗണ്ട് നിരക്കിൽ ഈ ദിവസങ്ങളിൽ സ്വന്തമാക്കാം.
ഉപഭോക്താക്കൾക്ക് വീട്ടുസാധനങ്ങൾ, പലചരക്ക്, ഫ്രഷ് ഫുഡ്, ബേക്കറി ഉൽപന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ മേളയിൽ ലഭ്യമാകും. ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ, ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ എന്നിവയിലുമുണ്ട് വൻ ഓഫറുകൾ. ഫാഷൻ പ്രേമികൾക്ക് ബ്രാൻഡഡ് വസ്ത്രങ്ങൾ, ആക്സസറികൾ, പാദരക്ഷകൾ, സ്പോർട്സ് വസ്ത്രങ്ങൾ, ബാഗുകൾ എന്നിവയിൽ 50 ശതമാനം വരെ വിലക്കിഴിവിൽ സ്വന്തമാക്കാം.
വേനലവധിക്കാലവും കഴിഞ്ഞ് കുടുംബങ്ങൾ ഖത്തറിൽ തിരികെയെത്തിയ വേളയിൽ അവർക്കുള്ള അവശ്യവസ്തുക്കളെല്ലാം അണിനിരത്തിയാണ് ഈ വമ്പൻ ഷോപ്പിങ് മേള ലുലു ഹൈപ്പർമാർക്കറ്റ് ഒരുക്കിയത്. ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ, ലാപ്ടോപ് എന്നിവർ സ്റ്റോറുകളിലും ഓൺലൈൻ വഴിയും ലഭ്യമാകും. 5000ത്തോളം ഉൽപന്നങ്ങൾക്ക് 25 ശതമാനവും, 1500 ഉൽപന്നങ്ങൾക്ക് 50 ശതമാനം വിലക്കുറവുമാണ് ലഭ്യമാക്കുന്നത്. അറബിക്, ഫിലിപ്പിനോ, യൂറോപ്യൻ, ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചി അനുസരിച്ചുള്ള ഉൽപന്നങ്ങളെല്ലാം ഷോപ്പിങ് മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിങ് ഫെസ്റ്റിവലാണ് ഒരാഴ്ചത്തെ ‘മെഗാ സ്പെഷൽ ഓഫർ’ മേളയെന്നും ഉപഭോക്താക്കൾ ഈ അവസരം നഷ്ടപ്പെടുത്തരുതെന്നും ലുലു അധികൃതർ ഓർമിപ്പിച്ചു.-ഇതിനു പുമെ, ഓണാഘോഷത്തിനായി ഒരുങ്ങുന്ന പ്രവാസികൾക്കുള്ള ‘ലുലു ഓണം ഫെസ്റ്റിവൽ’ എല്ലാ ഹൈപ്പർമാർക്കറ്റുകളിലും തുടരുന്നുണ്ട്. ഓണാഘോഷത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കൾ, ആഘോഷ ഉൽപന്നങ്ങൾ, സദ്യ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചാണ് ഓണം ഫെസ്റ്റ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

