മെഗാ ക്വിസ്: മുഫീദ സുൽഫിക്കർ വിജയി
text_fieldsമുഫീദ സുൽഫിക്കർ, ഷിഫ്ന ഷാദിൻ, റമീസ ബാനു, ഷസ്ന ഹസീബ്, അനീസ അബ്ദുൽ ജലീൽ, അസ്മ സജീർ
ദോഹ: ഫോക്കസ് ഇന്റർനാഷനൽ ഖത്തർ റീജ്യൻ സംഘടിപ്പിച്ച റയ്യാൻ കവാടം മെഗാ ക്വിസ് മത്സരത്തിൽ മുഫീദ സുൽഫിക്കർ (അബൂദബി) വിജയിയായി. അനീസ അബ്ദുൽ ജലീൽ (തിരൂരങ്ങാടി), ഷിഫ്ന ഷാദിൻ (അൽഖോബാർ), റമീസ ബാനു, ഷസ്ന ഹസീബ്, അസ്മ സജീർ (മൂവരും ഖത്തർ) പ്രോത്സാഹന സമ്മാനങ്ങൾക്ക് അർഹരായി.
ഫോക്കസ് ഖത്തർ റമദാനിൽ പ്രസിദ്ധീകരിച്ച ‘ഫൂട്പ്രിന്റ്സ്’ സഹാബികളുടെ ചരിത്രം വിഡിയോ സീരീസിനെ ആസ്പദമാക്കിയായിരുന്നു മെഗാ ക്വിസ്. 500ലധികം പേർ പങ്കെടുത്ത മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഉടനെ വിതരണം ചെയ്യുമെന്നു ഭാരവാഹികൾ അറിയിച്ചു. ഖത്തർ റീജ്യൻ സി.ഒ.ഒ അമീർ ഷാജി, അഡ്മിൻ മാനേജർ ഡോ. റസീൽ തുടങ്ങിയവർ ക്വിസ് മത്സരം നിയന്ത്രിച്ചു.

