ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷൻ
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ‘ബീറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷൻ റീജനൽ ഡയറക്ടർ അഷ്റഫ്
ചിറക്കൽ ഉദ്ഘാടനം ചെയ്യുന്നു. സി.ഇ.ഒ ശരീഫ് ബി.സി, ജനറൽ മാനേജർ അജിത് കുമാർ, ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ, പി.ആർ മാനേജർ സിദ്ദീഖ് എന്നിവർ സമീപം
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റിൽ ‘ബീറ്റ് ദി ഹീറ്റ്’ മെഗാ പ്രമോഷന് തുടക്കമായി. സെപ്റ്റംബർ 30 വരെ നിൽക്കുന്ന ഈ മെഗാ പ്രമോഷനിൽ ഗ്രാൻഡിന്റെ ഏതു ഔട്ട്ലറ്റുകളിൽനിന്ന് 50 റിയാലിനോ അതിനു മുകളിലെ തുകക്കോ ഷോപ്പിങ് നടത്തുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി എല്ലാ ഉപഭോക്താക്കൾക്കും സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് ഏഷ്യൻ ടൗൺ, മെക്കയിൻനിസ്, ഗ്രാൻഡ് എക്സ്പ്രസ് ഷഹാനിയ, ഗ്രാൻഡ് എക്സ്പ്രസ് ഷോപ് നമ്പർ 91 ആൻഡ് 170 പ്ലാസ മാൾ, ഉമ്മു ഖർന്, അസീസിയ, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ്, എസ്ഥാൻ മാൾ വുകൈർ എന്നിവിടങ്ങളിൽനിന്ന് ഷോപ്പിങ് നടത്തിയാണ് മെഗാ പ്രമോഷനിൽ പങ്കെടുക്കേണ്ടത്. വിജയികളാകുന്ന എട്ടു ഭാഗ്യശാലികൾക്ക് സ്വിഫ്റ്റ് ഡിസയർ 2023 മോഡൽ കാറുകളാണ് ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് സമ്മാനിക്കുന്നത്. മെഗാ പ്രമോഷൻ ഗ്രാൻഡ് മാൾ ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

