അമേരിക്കൻ ഹോസ്പിറ്റലിൽ മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsഅമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിൽ നടന്ന
മെഗാ മെഡിക്കൽ ക്യാമ്പിനെത്തിയവർ
ദോഹ: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സിന്റെ സി.എസ്.ആർ വിഭാഗത്തിനു കീഴിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആയിരത്തിലേറെ പേർ പങ്കെടുത്ത ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി സൗജന്യ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കി.
ക്യാമ്പിൽ സൗജന്യമായി ജി.പി, കാർഡിയോളജി, ഇ.എൻ.ടി, ഡെന്റിസ്ട്രി, യൂറോളജി, ന്യൂറോളജി, ഇന്റേണൽ മെഡിസിൻ, ഓർത്തോ, ഡെർമറ്റോളജി, പീഡിയാട്രിക്സ്, ഗൈനക്കോളജി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശോധന, ലാബ്, എക്സ്റേ, സേവനങ്ങൾ മരുന്ന് വിതരണം എന്നിവ നടത്തി.
മെഡിക്കൽ ക്യാമ്പിനൊപ്പം അമേരിക്കൻ ഹോസ്പിറ്റലിന്റെ നവീകരിച്ച ഡിപ്പാർട്മെന്റുകൾ രോഗികൾക്കായി തുറന്നു നൽകി. കൂടാതെ ക്യാമ്പിൽ പങ്കെടുത്തവർക്ക് പുതുതായി അവതരിപ്പിച്ച ‘നൗ ബെറ്റർ പ്രിവിലേജ്’ കാർഡുകൾ വിതരണം ചെയ്തത് വഴി രോഗികൾക്ക് ചെറിയ ചെലവിൽ ഉന്നതമായ ചികിത്സ ലഭ്യമാക്കാൻ സാധിക്കും.
ക്യാമ്പിന് ലഭിച്ച സ്വീകാര്യത കണക്കിലെടുത്ത് ഇനിയും ഇത്തരം സൗജന്യ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും സ്വദേശികൾക്കും വിദേശികൾക്കും ഉന്നതമായ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കാൻ അമേരിക്കൻ ഹോസ്പിറ്റൽ ക്ലിനിക്സ് പ്രതിജ്ഞാബദ്ധമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.

