ഈജിപ്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുമായി അന്താരാഷ്ട്ര സഹകരണ വകുപ്പ്
സഹമന്ത്രി ഡോ. മർയം ബിൻത് അലി ബിൻ നാസിർ അൽ മിസ്നദുമായി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മദ്ബൗലിയുമായി അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി ഡോ. മർയം ബിൻത് അലി ബിൻ നാസിർ അൽ മിസ്നദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും അവയെ പിന്തുണക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. അതേസമയം, ഈജിപ്ത് സന്ദർശന വേളയിൽ ഈജിപ്തിന്റെ സാമൂഹിക ഐക്യദാർഢ്യ മന്ത്രി ഡോ. മായ മുർസിയുമായും അവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗസ്സ മുനമ്പിൽ മാനുഷിക സഹായം എത്തിക്കുന്നത് അടക്കം പൊതു താൽപര്യമുള്ള നിരവധി വിഷയങ്ങളും ഭാവി സംയുക്ത പദ്ധതികളും ഇരുവരും ചർച്ച ചെയ്തു. അതേസമയം, ഗസ്സ മുനമ്പിൽ അടിയന്തര മാനുഷിക ആവശ്യങ്ങൾ എത്തിക്കുന്നത് ഉറപ്പാക്കുന്നതിനായി ഖത്തർ-ഈജിപ്ത് സഹകരണ ശ്രമങ്ങളുടെ ഭാഗമായി കൈറോയിൽ നടന്ന യോഗത്തിലും ഡോ. മർയം ബിൻത് അലി ബിൻ നാസിർ അൽ മിസ്നദ് പങ്കെടുത്തിരുന്നു. ഗസ്സയിലേക്കുള്ള ഖത്തറിന്റെ ദുരിതാശ്വാസ സഹായങ്ങളും, ഭക്ഷ്യവസ്തുക്കളും സൂക്ഷിച്ചിട്ടുള്ള റമദാൻ സിറ്റിയിലെ വെയർഹൗസിലും അവർ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

