ഓണററി കോൺസൽമാരുമായി കൂടിക്കാഴ്ച
text_fieldsവാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ ഓണററി കോൺസൽമാരുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ ഓണററി കോൺസൽമാരുമായി മൂന്നാമത് കൂടിക്കാഴ്ച സംഘടിപ്പിച്ചു. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടർ സെക്രട്ടറി അസില ബിൻത് സലിം അൽ സംസമിയയുടെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നിരുന്നത്. പോർചുഗൽ, മൊണാക്കോ, മിലാൻ, സിംബാബ്വെ, പിറ്റ്സ്ബർഗ് എന്നിവിടങ്ങളിലെ ഓണററി കോൺസൽമാർ യോഗത്തിൽ പങ്കെടുത്തു. മന്ത്രാലയം നൽകുന്ന സേവനങ്ങളും ഒമാനിൽ ലഭ്യമായ പ്രോത്സാഹനങ്ങളും സംരംഭങ്ങളും നിക്ഷേപ അവസരങ്ങളും അവതരിപ്പിക്കുന്നതിൽ ഒമാനിലെ ഓണററി കോൺസുലുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അണ്ടർ സെക്രട്ടറി അസില ബിൻത് സലിം അൽ സംസമി പറഞ്ഞു. അനുകൂലമായ നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കയറ്റുമതി വികസിപ്പിക്കുന്നതിനുമായി മന്ത്രാലയം അടുത്തിടെ നിരവധി നയങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും അൽ സംസമിയ കൂട്ടിച്ചേർത്തു. യോഗത്തിൽ ഒമാനിലെ നിക്ഷേപ അന്തരീക്ഷവും രാജ്യത്ത് വിദേശ നിക്ഷേപകർക്ക് നൽകുന്ന സൗകര്യങ്ങളും നിയമങ്ങളും വിശദീകരിക്കുന്ന വിഡിയോ പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

