Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംരംഭകർക്ക്​...

സംരംഭകർക്ക്​ സഹായവുമായി സംഗമം

text_fields
bookmark_border
സംരംഭകർക്ക്​ സഹായവുമായി സംഗമം
cancel
camera_alt

സി.ഐ.സി നടത്തിയ ഓൺലൈൻ പരിപാടിയിൽ നസ്റുദ്ദീൻ ആലുങ്ങൽ സംസാരിക്കുന്നു

ദോഹ: പ്രതിസന്ധികളിലും ആത്മവിശ്വാസം കൈവിടരുതെന്ന് ആശ്വാസ് കൗൺസലിങ്​ സെൻറർ ഡയറക്ടർ നസ്റുദ്ദീൻ ആലുങ്ങൽ പറഞ്ഞു. ഖത്തറിൽ സ്വന്തമായി വിവിധ സംരംഭങ്ങൾ നടത്തുന്നവർക്ക് ആത്മവിശ്വാസം പകരുന്നതിന് വേണ്ടി സി.ഐ.സി റയ്യാൻ സോൺ സംഘടിപ്പിച്ച 'കരുതലോടെ ജീവിതത്തിൽ പ്രത്യാശയുള്ളവരാവുക' എന്ന ഓൺലൈൻ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊറോണ താൽകാലിക പ്രതിഭാസമാണെന്നും ഇതിനേക്കാൾ വലിയ മഹാമാരികളെ ലോകം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.ഐ.സി പ്രസിഡൻറ്​ കെ.ടി. അബ്​ദുറഹിമാൻ സംഗമം ഉദ്ഘാടനം ചെയ്തു. ടി.കെ. അനീസുദ്ദീൻ ഖുർആൻ പാരായണം നടത്തി. റയ്യാൻ സോണൽ പ്രസിഡൻറ്​ അബ്​ദുൽ ഹമീദ് അധ്യക്ഷ വഹിച്ചു. സംഘടന സെക്രട്ടറി എം.എം. അബ്​ദുൽ ജലീൽ നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:entrepreneursC.I.C
Next Story