Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപന്തിലെ...

പന്തിലെ മായാജാലക്കാരുടെ സംഗമം

text_fields
bookmark_border
പന്തിലെ മായാജാലക്കാരുടെ സംഗമം
cancel
camera_alt

മത്സരശേഷം കഫുവും ഹാദിയയും മൈതാനം വിടുന്നു

Listen to this Article

ദോഹ: കാൽപന്തുകളിയിൽ മറഡോണയും പെലെയും റൊണാൾഡീന്യോയും കഫുവുമെല്ലാമാണ്​ സൂപ്പർതാരങ്ങളെങ്കിൽ പന്തിലെ മായാജാലത്തിൽ മറ്റുചിലരാണ്​ കേമൻമാർ.

പന്തിനെ നിലംതൊടാതെ മിനിറ്റുകളോളം വായുവിൽ ഇവർ അമ്മാനമാടുന്നത്​ കണ്ടാൽ കഫുവും റൊണാൾഡീന്യോയും വരെ അന്തംവിടും.

അങ്ങനെ, ഫുട്​ബാൾ ആരാധകരുടെ മനംകീഴടക്കിയ ഒരുകൂട്ടം താരങ്ങളെയാണ്​ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസി ഖത്തറിലെത്തിച്ചത്​.

90 മിനിറ്റ്​ നീളുന്ന കളിയിൽ ഇവർ കേമന്മാ​രല്ലെങ്കിലും ഇറാഖിൽനിന്നുള്ള സമാറ ആദിൽ അബ്​ദുൽ വഹാബും ഇംഗ്ലണ്ടുകാരനായ ബില്ലി വിൻഗ്രോവും ലിയ ഗ്രിബിയസും ഫ്രാൻസിന്‍റെ സമിയ ബിൻയൂനുസും ജപ്പാന്‍റെ റിയുജി നുമാതയും ഉ​ൾപ്പെടെയുള്ളവർ ദശലക്ഷം ആരാധകരുള്ള ഫ്രീസ്​റ്റൈൽ ഫുട്​ബാൾ പ്രകടനക്കാരാണ്​. ഇവരുടെ യൂട്യൂബും ഇൻസ്റ്റഗ്രാമും കണ്ടാലറിയാം പന്തിനെ ​പുഷ്പംപോലെ മെരുക്കിയെടുക്കുന്ന പ്രകടനം. അവർക്കുപുറമെ മുൻ ഫുട്​ബാൾ താരങ്ങളും സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധകർ പിന്തുടരുന്നവരുമായ മെക്സികോകാരൻ ഗബ്രിയേൽ മോണ്ടിയൽ ​ഗ്വിറ്റിറെസ്​ ഉൾപ്പെടെയുള്ളവരു​മുണ്ട്​.

അവരെയെല്ലാം ചേർന്ന്​ ഏഷ്യ, യൂറോപ്പ്​, അമേരിക്ക, മിഡിലീസ്റ്റ്,​ വടക്കൻ ആഫ്രിക്ക എന്നീ നാല്​ ടീമുകളാക്കിയാണ്​ സുപ്രീം കമ്മിറ്റി ഇൻഫ്ലുവൻസർ കപ്പ്​ സംഘടിപ്പിച്ചത്​. കഫു, കാഹിൽ, ഡിബോയർ എന്നിവർക്കൊപ്പം മുൻ യു.എ.ഇ താരം അഹമ്മദ്​ ഖലീൽ, ഖത്തറിന്‍റെ മുബാറക്​ മുസ്തഫ എന്നീ ലോകകപ്പ്​ അംബാസഡർമാരും നായകവേഷങ്ങളിലുണ്ട്​. തിങ്കളാഴ്​ച നടന റൗണ്ട്​ മത്സരങ്ങൾക്കുശേഷം ചൊവ്വാഴ്ചയാണ്​ ഇൻഫ്ലുവൻസർ കപ്പിന്‍റെ ഫൈനൽ.



ഹാദിയയും സഹോദരൻ ഹിഷാമും സ്​റ്റേഡിയം 974ൽ

ഹാ​ദി​യ​യു​ടെ ടീം ​ഫൈ​ന​ലി​ൽ

ദോ​ഹ: ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ളി​​ന്‍റെ ചു​റ്റു​വ​ട്ട​ത്തു​നി​ന്നും ആ​ർ​ക്കു​മൊ​രു സ്വ​പ്നം​പോ​ലും കാ​ണാ​ൻ പ​റ്റ​ത്ത ദി​ന​ങ്ങ​ളി​ലാ​യി​രു​ന്നു ഹാ​ദി​യ. പ​ക​ൽ മു​ഴു​വ​ൻ ക​ഫു​വും കാ​ഹി​ലും റൊ​ണാ​ൾ ഡി​ബോ​യും ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ​ക്കൊ​പ്പം അ​വ​രി​ൽ ഒ​രാ​ളാ​യി പ​ന്തു​ത​ട്ട​ൽ. രാ​ത്രി​യി​ൽ സൂ​പ്പ​ർ താ​ര​ങ്ങ​ളും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള സ​ഹ​താ​ര​ങ്ങ​ളും അ​തി​ഥി​ക​ളും സം​ഘാ​ട​ക​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കൊ​പ്പം വി​രു​ന്ന്. ഇ​നി ചൊ​വ്വാ​ഴ്ച വീ​ണ്ടും ബൂ​ട്ടു​കെ​ട്ടി ഫൈ​ന​ലി​ന്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ക​ഫു​വി​ന്‍റെ അ​മേ​രി​ക്ക​ൻ ടീ​മി​നും ഡി ​ബോ​യ​റു​ടെ യൂ​റോ​പ്യ​ൻ ടീ​മി​നു​മെ​തി​രെ സ​മ​നി​ല​ക​ൾ. ശേ​ഷം, മെ​ന (പ​ശ്ചി​മേ​ഷ്യ- വ​ട​ക്ക​ൻ ആ​ഫ്രി​ക്ക) മേ​ഖ​ല ടീ​മി​നെ​തി​രെ 4-1ന്​ ​ജ​യം. വ​ലി​യ താ​ര​ങ്ങ​ൾ​ക്കൊ​പ്പ​മു​ള്ള ക​ളി​യും താ​മ​ശ​ക​ളും അ​വ​രു​ടെ പ്രോ​ത്സാ​ഹ​ന​വു​മെ​ല്ലാ​മാ​യി ജീ​വി​ത​ത്തി​ലെ അ​വി​സ്മ​ര​ണീ​യ​മാ​യ ദി​ന​ങ്ങ​ൾ ലോ​ക​താ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ല​ഭി​ച്ച അ​വ​സ​ര​ത്തി​ന്​ ദൈ​വ​ത്തോ​ട്​ ന​ന്ദി​പ​റ​യു​ക​യാ​ണ്​ കൊ​ച്ചു​മി​ടു​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footbal
News Summary - meeting of the magicians at the ball
Next Story