ദോഹ: മ്യൂണിക് സുരക്ഷാ സമ്മേളനത്തിനായി ജർമനിയിലെത്തിയ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അമേരിക്കൻ കോൺഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സെനറ്റർമാരായ ലിൻസി ഗ്ര ഹാം, ജിം റിഷ്, ബെൻ സാസെ, ഷെൽഡൻ വൈറ്റ്ഹൗസ്, മിഷയേൽ ബെന്നറ്റ്, ജെഫ് മെർകളി എന്നിവരുമായും ഹൗസ് പ്രതിനിധികളായ ജോ വിൽസൺ, ജോകിൻ കാസ്േട്രാ, മുൻ സെനറ്ററായ കെലി അയോട്ടി എന്നിവരുമായാണ് അമീർ കൂടിക്കാഴ്ച നടത്തിയത്.
ഖത്തർ–അമേരിക്ക ബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. ഭീകരതാവിരുദ്ധ പോരാട്ടം സംബന്ധിച്ചും ഭീകരതാ സാമ്പത്തിക സഹായത്തിനെതിരായ പോരാട്ടവും കൂടിക്കാഴ്ചയിൽ അമീറും പ്രതിനിധികളും വിശകലനം ചെയ്തു. അന്താരാഷ്ട്രീയവും മേഖലാതലത്തിലുള്ളതുമായ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും കൂടിക്കാഴ്ചയിൽ വിലയിരുത്തി. ഭീകരതക്കെതിരെയുള്ള ഖത്തറിെൻറ ശ്രമങ്ങൾക്ക് യു എസ് പ്രതിനിധികൾ അമീറിന് നന്ദി രേഖപ്പെടുത്തി. തുർക്കി പ്രധാനമന്ത്രി ബിനലിയിൽദ്രിമടക്കമുള്ള പ്രതിനിധികളുമായും അമീർ കൂടിക്കാഴ്ച നടത്തി. മ്യൂണിക് സുരക്ഷാ സമ്മേളന ചെയർമാൻ ഫോൾഫ്ഗൻഗ് ഇഷിൻഗറുമായും അമീർ കൂടിക്കാഴ്ച നടത്തി. 54ാമത് മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തിെൻറ ഭാഗമായാണ് അമീർ മ്യൂണിക്കിലെത്തിയത്.