Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തർ പ്രധാനമന്ത്രി -യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച

text_fields
bookmark_border
ഖത്തർ പ്രധാനമന്ത്രി -യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂടിക്കാഴ്ച
cancel

ദോഹ: ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും പശ്ചിമേഷ്യയിലെ യു.എസ് പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായും ഞായറാഴ്ച മിയാമിയിൽ കൂടിക്കാഴ്ച നടത്തി.

മേഖലയിലെ പുതിയ സംഭവവികാസങ്ങളും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി പാകിസ്താൻ നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളും ചർച്ചയുടെ ഭാഗമായി. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് നിലവിലെ മധ്യസ്ഥ ശ്രമങ്ങളോട് എല്ലാ കക്ഷികളും അനുകൂലമായി പ്രതികരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സമാധാനപരമായ മാർഗങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണം. മേഖലയിൽ സമാധാനം ഉറപ്പാക്കുന്നതിന് സമഗ്രമായ കരാറിലെത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തറും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചർച്ചയിൽ അവലോകനം ചെയ്തു. പ്രത്യേകിച്ച് പ്രതിരോധം, ഊർജം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും നേതാക്കൾ പങ്കുവെച്ചു.തിരോധം, ഊർജം എന്നീ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും നേതാക്കൾ പങ്കുവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Meeting between Qatar PM and US Secretary of State
Next Story