തംഹീദുൽ മർഅ സമ്മാനദാനവും പഠിതാക്കളുടെ സംഗമവും
text_fieldsതംഹീദുൽ മർഅ പരീക്ഷ വിജയികൾ സർട്ടിഫിക്കറ്റുമായി
ദോഹ: വിമൻ എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി വിമൻ ഇന്ത്യ ഖത്തർ സംഘടിപ്പിക്കുന്ന തംഹീദുൽ മർഅ പരീക്ഷ വിജയികൾക്കുള്ള സമ്മാനദാനവും പഠിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു. ഈ മാസം ആദ്യവാരം ഓൺലൈൻവഴി നടന്ന പരീക്ഷയിൽ ഫായിസ അബ്ദുസ്സലാം (ഒന്നാം സ്ഥാനം) ജസിമോൾ ഇബ്രാഹിം, ഷാഹിന ഷെഫീഖ് (രണ്ടാം സ്ഥാനം) സാഹിറ ബാനു (മൂന്നാം സ്ഥാനം), സമീറ ഹനീസ്, ഫെബിദ അബ്ദുൽകരീം, സിൽമിയ അസീസ് തുടങ്ങിയവർ എക്സലൻസ് സ്ഥാനവും കരസ്ഥമാക്കി.സി.ഐ.സി മൻസൂറ ഹാളിൽ നടന്ന സമ്മാനദാനച്ചടങ്ങിൽ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയ ബീവി അധ്യക്ഷത വഹിച്ചു. ഡോ. താജ് ആലുവ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഇസ്ലാമിൽ വിശ്വസിക്കുന്നവർ ഏറെ ചൊദ്യംചെയ്യപ്പെടുന്ന, അപരവത്കരിക്കപ്പെടുന്ന വർത്തമാനകാലത്ത് സ്ത്രീകൾ മതവിജ്ഞാനം കരസ്ഥമാക്കുന്നതിന്റെ പ്രാധാന്യം വളരെ വിലയേറിയതാണെന്നും ഭാവിതലമുറക്ക് വിജ്ഞാനം പകർന്നുനൽകാൻ മാതാക്കൾക്കാണ് ഏറെ സാധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തംഹീദുൽമർഅ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് സ്വാഗതവും ജനറൽ സെക്രട്ടറി സറീന ബഷീർ നന്ദിയും പറഞ്ഞു. വിമൻ ഇന്ത്യ എക്സിക്യൂട്ടിവ് അംഗങ്ങൾ സുനില ജബ്ബാർ, ലുലു അഹ്സന, ബബീന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ആറുവർഷമായി ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം തുടങ്ങിയ വിഷയങ്ങൾ ഖത്തറിലെ സ്ത്രീകൾക്ക് പകർന്നുനൽകുന്ന സർട്ടിഫിക്കറ്റ് കോഴ്സാണ് തംഹീദുൽ മർഅ. സ്ത്രീകളിൽ മതാവബോധം നിലനിർത്താനും തുടർച്ചയായി മതപഠനം നൽകുന്നതുമായ സ്മാർട്ട് എജുക്കേഷൻ പദ്ധതിയിൽ പത്ത് സെന്ററുകളിലായി ഇരുനൂറോളം പഠിതാക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

