മീറ്റ് ദി അംബാസഡർ സെപ്റ്റംബർ അഞ്ചിന്
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ എംബസി പ്രതിമാസ ‘മീറ്റ് ദി അംബാസഡർ ഓപൺ ഹൗസ് സെപ്റ്റംബർ അഞ്ചിന് നടക്കും. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങളും പരാതികളും അംബാസഡർ മുമ്പാകെ അവതരിപ്പിക്കാനും പരിഹരിക്കാനുമുള്ള അവസരമാണിത്. അംബാസഡർ വിപുൽ, എംബസി ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുക്കും. വ്യാഴാഴ്ച വൈകീട്ട് മൂന്ന് മുതലാണ് പരിപാടി. ഉച്ചക്ക് രണ്ടുമണി മുതല്‍ മൂന്നുവരെ വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും.
മൂന്ന് മുതൽ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 5509 7295 എന്ന നമ്പറില്‍ ബന്ധപ്പെടാം. ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് labour.doha@mea.gov.in എന്ന ഇ മെയിലിലേക്ക് അപേക്ഷകള്‍ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

