Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമെ​ഡി​ക്കോ​സ്...

മെ​ഡി​ക്കോ​സ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
മെ​ഡി​ക്കോ​സ് പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ്
cancel
camera_alt

മെഡിക്കോസ് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് അബീർ മെഡിക്കൽ സെന്റർ ഗ്രൂപ്പ് ഡയറക്ടർ ഡോ. നിത്യാനന്ദ ഉദ്ഘാടനം ചെയ്യുന്നു

ദോ​ഹ: ​ഖ​ത്ത​റി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും ഐ​ക്യ​വും വ​ള​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ട് മെ​ഡി​ക്കോ​സ് മ​ർ​ഖി​യ ഐ​ഡി​യ​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ 'മെ​ഡി​ക്കോ​സ് പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ 1' ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​റി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്റ് അ​ബീ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​നി​ത്യാ​ന​ന്ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന വി​ല​മ​തി​ക്കാ​നാ​വാ​ത്ത സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം ത​ന്റെ സം​സാ​ര​ത്തി​ൽ എ​ടു​ത്തു​പ​റ​ഞ്ഞു. സ​ഹ​ജീ​വി​ക​ളു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും ഉ​റ​പ്പാ​ക്കാ​ൻ അ​വ​ർ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ പ്രോ​ത്സാ​ഹി​ര​പ്പി​ക്കു​ക​യും ചെ​യ്തു. 10 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്റി​ന്റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ക്യൂ.​ആ​ർ.​സി വാ​രി​യേ​ഴ്‌​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സ്പൈ​ക്ക് സി.​സി കി​രീ​ടം ചൂ​ടി. ​മെ​ഡി​ക്കോ​സ് പ്രീ​മി​യ​ർ ലീ​ഗ് മാ​നേ​ജ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ ചാ​മ്പ്യ​ന്മാ​ർ​ക്കു​ള്ള ട്രോ​ഫി കൈ​മാ​റി. റ​ണ്ണേ​ഴ്‌​സ് അ​പ്പി​നു​ള്ള ട്രോ​ഫി മ​ഹ്റൂ​ഫ് വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguecricket tournament
News Summary - Medicos Premier League Cricket Tournament
Next Story