പരീക്ഷപ്പേടിക്ക് കുട്ടികൾക്ക് മരുന്ന്; അന്വേഷണവുമായി മന്ത്രാലയം
text_fieldsദോഹ: അനുവാദമില്ലാതെ വിദ്യാർഥികൾക്ക് ഗുളിക നൽകിയെന്ന പരാതിയിൽ സ്വകാര്യ സ്കൂളിനെതിരെ ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. അനുവാദമില്ലാതെ അധ്യാപിക കുട്ടികൾക്ക് ഗുളിക നൽകിയെന്ന രക്ഷിതാവിെൻറ പരാതിയിലാണ് അന്വേഷണം. ഒരു വിദ്യാർഥിയുടെ അമ്മയാണ് പരാതി നല്‍കിയത്.
പരാതി ലഭിച്ചയുടന്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. പരീക്ഷപ്പേടി ഒഴിവാക്കാൻ ഗുണംചെയ്യും എന്നുപറഞ്ഞാണ് അധ്യാപിക സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾക്ക് മരുന്ന് വിതരണം ചെയ്തത്. മയക്കുഗുളികയായിരുന്നു ഇതെന്നാണ് ആരോപണം.
വിദ്യാഭ്യാസ മന്ത്രാലയത്തെയും അറബ് മാധ്യമപ്രവർത്തകരെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മാതാവിെൻറ ട്വീറ്റ്. ഓൺലൈനിലെ പരാതി ശ്രദ്ധയിൽപെട്ടതിനു പിന്നാലെ മന്ത്രാലയം അന്വേഷണം ആരംഭിക്കുകയായിരുന്നു. രക്ഷിതാവ് മന്ത്രാലയത്തിൽ നേരിട്ടും പരാതി നൽകിയതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

