സ്വകാര്യ ക്ലിനിക്കുകൾ നിർദേശിക്കുന്ന ആൻറിബയോട്ടിക്കുകൾക്കെതിരെ ഹമദ് മെഡിക്കൽ കോർപറേഷൻ
text_fieldsദോഹ: രാജ്യത്തെ സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും രോഗികൾക്ക് നിർദ്ദേശിക്കുന്ന ആൻറിബയോട്ടിക്കുകളിൽ പകുതിയും രോഗികൾക്ക് ആവശ്യമില്ലാത്തതാണെന്നും അനുചിതമായ ആൻറിബയോട്ടിക് ഉപയോഗം കരുതിയിരിക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇൻഫെക്ഷസ് ഡിസീസ് ഇൻറർനാഷണൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത്തരം സുപ്രധാനമായ ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം അതിെൻറ ഉപയോഗ ക്ഷമതക്ക് ഭീഷണിയാണെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ വ്യക്തമാക്കി.2014 മെയ് മാസത്തിനും 2015 ഡിസംബർ മാസത്തിനുമിടയിലെ 75000 ആരോഗ്യ ഇൻഷുറൻസ് ക്ലൈമുകളെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് 45 ശതമാനത്തിലധികം ആൻറിബയോട്ടിക്കുകളും അതിെൻറ യഥാർഥ ഉപയോഗത്തിനല്ല നൽകിയിരിക്കുന്നതെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുൾക്കൊള്ളുന്നത്. പഠനത്തിന് ഹമദ് മെഡിക്കൽ കോർപറേഷനിലെ ക്ലിനിക്കൽ എപിഡമോളജി റിസർച്ച് ഡയറക്ടറും മെഡിസിൻ വകുപ്പ് വൈസ് ചെയറുമായ െപ്രാഫ. അദീൽ അജ്വദ് ബട്ട് നേതൃത്വം നൽകി. ഹമദ് മെഡിക്കൽ കോർപറേഷനിലെ ക്ലിനിഷ്യൻസുമാരും ഗവേഷകരും, ആരോഗ്യമന്ത്രാലയം, ഖത്തർ യൂനിവേഴ്സിറ്റി എന്നിവരും പഠനത്തിൽ പങ്കെടുത്തു. വൈറസ് മൂലമുണ്ടാകുന്ന രോഗങ്ങളിൽ 85 ശതമാനത്തോളം മരുന്നുകളും ആൻറിബയോട്ടിക്കുകളാണെന്നും ആൻറിബയോട്ടിക്കുകളുടെ ആവശ്യം ഇത്തരം രോഗ ചികിത്സക്കില്ലെന്നും െപ്രാഫ. ബട്ട് പറഞ്ഞു.
ആൻറിബയോട്ടിക്കുകളുടെ അമിതമായതും അനുചിതമായതുമായ ഉപയോഗം മരുന്നിനോട് പ്രതികരിക്കാത്ത, പ്രതിരോധിക്കുന്ന ഇൻഫെക്ഷനുകൾക്ക് കാരണമാകുമെന്നും അത് മരണം പോലെയുള്ള കൂടുതൽ അപകടകരമായ സാഹചര്യങ്ങളിലേക്ക് എത്തിക്കുമെന്നും എച്ച്.എം.സി ഇേൻറണൽ മെഡിസിൽ ചെയർമാൻ െപ്രാഫ. അബ്ദുൽ ബദീഅ് അബൂ സംറ പറഞ്ഞു. ജീവന് ഭീഷണിയാകുന്ന ഇൻഫെക്ഷനുകളെ പ്രതിരോധിക്കുന്ന പ്രധാന ഉപകരണമാണ് ആൻറിബയോട്ടിക്കെന്നും ബാക്ടീരിയൽ ന്യൂമോണിയ പോലെയുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാൻ ഇവക്ക് സാധിക്കുമെന്നും ഇവയുടെ അനുചിതവും അമിതവുമായ ഉപയോഗം രോഗിയെ ചികിത്സിക്കാനുള്ള കഴിവിനെ കുറക്കുന്നുവെന്നും െപ്രാഫ. ബൂസംറ ചൂണ്ടിക്കാട്ടി. ആൻറിബയോട്ടിക്കുകളുടെ അമിത ഉപയോഗം വിവിധ തരം ബാക്ടീകരിയകളുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നും നേരത്തെ ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ സാധിച്ച പല രോഗങ്ങളും ഇപ്പോ സാധിക്കുന്നില്ലെന്നും െപ്രാഫ.ബട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
