Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 6:03 PM IST Updated On
date_range 19 Jun 2017 6:03 PM ISTആരോഗ്യ മേഖലയിൽ യോഗ്യതാ പരിശോധന ഇലക്േട്രാണിക് സംവിധാനം വഴി മാത്രം
text_fieldsbookmark_border
ദോഹ: രാജ്യത്തെ ആരോഗ്യ മേഖലയിലെ പ്രവർത്തനം മികവുറ്റതാക്കുന്നതിെൻറ ഭാഗമായി ഈ മേഖലയിൽ ജോലി ചെയ്യുന്നവരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കൃത്യത ഉറപ്പ് വരുത്തുന്നതിനുള്ള അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഇനി മുതൽ ഇലക്േട്രാണിക് സംവിധാനം വഴി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂവെന്ന് ഖ്യു.സി.എച്ച്. പി അറിയിച്ചു. രാജ്യത്ത് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ ഡാറ്റാ ഫ്ലോ സംവിധാനത്തിലൂടെ തങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ കൃത്യത ബോധ്യപ്പെടുത്തണെമന്ന കർശന നിയമം നിലവിലുണ്ട്.
ഇത് വരെ ഇത് സർട്ടിഫിക്കറ്റുകൾ നേരിട്ട് ബന്ധപ്പെട്ട ഓഫീസുകളിൽ നൽകി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.
ഇന്നലെ മുതൽ ഈ സംവിധാനം പൂർണമായും ഇലക്േട്രാണിക് സംവിധാനത്തിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
ഇതിന് നൽകേണ്ട ഫീസും ഇനിമുതൽ ഇലക്േട്രാണിക് സംവിധാനം വഴി മാത്രമേ നൽകാൻ കഴിയുകയുള്ളൂ. സർട്ടിഫിക്കറ്റുകൾ അംഗീകാരത്തിന് വേണ്ടി സമർപ്പിക്കേണ്ട രീതി ഇൻറ്റർനെറ്റിൽ ലഭ്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അംഗീകാരത്തിന് സമർപ്പിക്കുന്ന
സർടിഫിക്കറ്റുകളുടെ തെളിമയുള്ള സ്ക്കാൻ ചെയ്ത കോപ്പിയായായിരിക്കണം അയക്കേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story