മെഡിക്കൽ ക്യാമ്പ്
text_fieldsദോഹ: ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഐ.സി.ബി.എഫും, നിയാർക്ക് ഖത്തർ ചാപ്റ്ററും സഹകരിച്ച് ഫോക്കസ് മെഡിക്കൽ സെൻററിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ തൊഴിലാളികൾക്കായി നടത്തപ്പെട്ട മെഡിക്കൽ ക്യാമ്പ് വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. രാവിലെ ഏഴു മുതൽ 11 വരെ നടന്ന മെഡിക്കൽ ക്യാമ്പ് ഐ.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ്. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പി, ഐ.സി.സി വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബാഗലു, ഐ.സി.ബി.എഫ് വൈസ് പ്രസിഡൻറ് വിനോദ് വി. നായർ, സെക്രട്ടറി സബിത്ത് ഷഹീർ, ഫോക്കസ് മെഡിക്കൽ സെൻറർ സി.ഇ.ഒ ആരിഫ്, ഡയറക്ടർ കുഞ്ഞഹമ്മദ് കുറ്റ്യാടി, നിയാർക് മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ എന്നിവർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. നിയാർക്ക് ഖത്തർ ചാപ്റ്റർ വളൻറിയേഴ്സ് ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

