തൃശൂർ ജില്ല സൗഹൃദ വേദി മെഡിക്കൽ ക്യാമ്പ്
text_fieldsതൃശൂർ ജില്ല സൗഹൃദ വേദിയും നസീം അൽറബീഹ് മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയവർ
ദോഹ: തൃശ്ശൂർ ജില്ല സൗഹൃദ വേദിയും നസീം അൽറബീഹ് മെഡിക്കൽ സെൻററും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ബ്ലഡ് ഷുഗർ, പ്രഷർ, കൊളസ്‌ട്രോൾ, കാഴ്ച ശക്തി, പല്ല് തുടങ്ങിയ പരിശോധനക്ക് പുറമെ വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പിന് 600 ഓളം വേദി അംഗങ്ങൾ രജിസ്റ്റർ ചെയ്തെങ്കിലും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നതിനായി എണ്ണം 450 ആയി പരിമിതപ്പെടുത്തുകയായിരുന്നു.
ക്യാമ്പ് വേദി അഡ്വൈസറി ബോർഡ് അംഗവും ഡയറക്ടറുമായ വി.എസ്. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് കോഓഡിനേറ്റർ മുഹമ്മദ് ഇസ്മയിൽ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീനിവാസൻ, നസ്സീം അൽ റബീഹ് അസിസ്റ്റൻറ് കോഓപറേറ്റിവ് ആൻഡ് റിലേഷൻഷിപ് മാനേജർ ഇക്ബാൽ അബ്ദുല്ല, വക്ര ബ്രാഞ്ച് മാനേജർ റിയാസ് ഖാൻ, നഴ്സിങ് ഇൻചാർജ് ഷെമി അഷിം എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ സുഭാഷ് നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

