Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസ​മാ​ധാ​നം...

സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ അ​നി​വാ​ര്യം -ഖ​ത്ത​ർ

text_fields
bookmark_border
സ​മാ​ധാ​നം ഉ​റ​പ്പാ​ക്കാ​ൻ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ അ​നി​വാ​ര്യം -ഖ​ത്ത​ർ
cancel
camera_alt

യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ്

ആ​ൽ​ഥാ​നി സം​സാ​രി​ക്കു​ന്നു

ദോ​ഹ: അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളി​ലൂ​ടെ​യും ന​ല്ല അ​യ​ൽ​പ​ക്ക ബ​ന്ധ​ങ്ങ​ൾ നി​ല​നി​ർ​ത്തി​യും മാ​ത്ര​മേ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കൂ എ​ന്ന് ഖ​ത്ത​ർ. പ​ശ്ചി​മേ​ഷ്യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്ന സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ ഖ​ത്ത​ർ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി​യാ​ണ് ഖ​ത്ത​റി​ന്റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷാ​വ​സ്ഥ​യി​ൽ ഖ​ത്ത​ർ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. ഖ​ത്ത​റി​നും മ​റ്റ് ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്കും നേ​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​യും പ​ര​മാ​ധി​കാ​ര ലം​ഘ​ന​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ​യും ഊ​ർ​ജ നി​ല​യ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ആ​ഗോ​ള ഊ​ർ​ജ വി​ത​ര​ണ ശൃം​ഖ​ല​യി​ൽ നി​ർ​ണാ​യ​ക​മാ​യ ഹു​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ്വാ​ത​ന്ത്ര്യ സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം.

സ​മു​ദ്ര​പാ​ത​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ഏ​കോ​പി​ത ശ്ര​മ​ങ്ങ​ൾ വേ​ണ​മെ​ന്നും ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. വെ​സ്റ്റ് ബാ​ങ്കി​ലെ ഫ​ല​സ്തീ​ൻ ഭൂ​മി ഇ​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നെ​യും കു​ടി​യേ​റ്റ നി​ർ​മാ​ണ​ങ്ങ​ളെ​യും ഖ​ത്ത​ർ അ​പ​ല​പി​ച്ചു. ഫല​സ്തീ​ൻ ജ​ന​ത​യു​ടെ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യം ത​ട​യു​ന്ന​തി​നെ​യും ത​ട​വു​കാ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള നി​യ​മ​നി​ർ​മാ​ണ​ങ്ങ​ളെ​യും എ​തി​ർ​ത്തു.

1967ലെ ​അ​തി​ർ​ത്തി​യി​ൽ കി​ഴ​ക്ക​ൻ ജ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന 'ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ന്' പി​ന്തു​ണ ആ​വ​ർ​ത്തി​ച്ചു. സ​മാ​ധാ​ന ച​ർ​ച്ച​ക​ളി​ൽ ഖ​ത്ത​റി​ന്റെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും ഗ​സ്സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് യു.​എ​ന്നു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ശൈ​ഖ ആ​ലി​യ വി​ശ​ദ​മാ​ക്കി. ശ​റ​മു​ൽ ശൈ​ഖ് ക​രാ​ർ ഉ​ൾ​പ്പെ​ടെ സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി​വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:peacegulfqatar​Mediation talks
News Summary - Mediation talks essential to ensure peace - Qatar
Next Story