ദോഹ: മീഡിയവണ്‍ സംഘടിപ്പിക്കുന്ന ഒാണാഘോഷപരിപാടി ‘ഓണപ ്പൂത്താലം’ സീസണ് ടുവിനുള്ള ഒരുക്കം പൂർത്തിയായി. മലയാളി സമൂഹ ത്തിെൻറ മൊത്തം ആഘോഷമാകുന്ന തരത്തിലാണ് പരിപാടി അണിയിച്ചൊ രുക്കുന്നത്. സെപ്റ്റംബർ 20ന് ക്യു.എൻ.സി.സി ഓഡിറ്റോറിയത്തിലാണ ് പരിപാടി. കലാസാംസ്കാരിക മേഖലകളില്‍ നിറഞ്ഞുനില്ക്കു ന്ന വിവിധ കൂട്ടായ്മകളുടെ വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സവിശേഷതയാണ്.
പുലികളി, സംഘനൃത്തം, തിരുവാതിര എന്നീ ഇനങ്ങള്‍ കാണികള്‍ക്കായി കാഴ്ചവെക്കുന്നത് തൃശൂര്‍ ജില്ല സൗഹൃദവേദിയാണ്. സീസണ്‍സ് ഖത്തര്‍ അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഖത്തർ യൂനിവേഴ്സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് അവതരിപ്പിക്കുന്ന ഇട്ടിമാണി സ്പെഷല്‍ മാര്‍ഗംകളി, ഖത്തര്‍ ബിയേര്‍ഡ് സൊസൈറ്റി അവതരിപ്പിക്കുന്ന മ്യൂസിക് വിത്ത് താടി ഷോ, വിവിധ നൃത്ത ഇനങ്ങള്‍ തുടങ്ങിയവ ഉണ്ടാകും.
ഖത്തറിലെ ഗായകരായ ത്വയ്യിബ്, മണികണ്ഠദാസ്, റിയാസ് കരിയാട്, അക്ബര്‍ ചാവക്കാട്, സനൂപ്, റാം, മൈഥിലി ഷേണോയ്, ശിവപ്രിയ, ദേവിക രാജീവ്, റിലോവ് എന്നിവര്‍ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകൾ പരിപാടിക്ക് മാറ്റേകും. പ്രവാസി കലാകാരന് ഇസ്മയില്‍ അവതരിപ്പിക്കുന്ന സ്പോട്ട് ഡബിങ്ങും കൊഴുപ്പേകും.
ചലച്ചിത്ര താരവും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാര്യരുടെ ഓണം സ്പെഷല്‍ ഷോ പ്രധാന ആകര്‍ഷണമാണ്. ഷോ സംവിധാനം ചെയ്യുന്നത് ഖത്തറിലെ പ്രമുഖ നാടക പ്രവര്ത്തകന് ഉസ്മാന് മാരാത്താണ്. വെള്ളിയാഴ്ച വൈകീട്ട് ആറിന് േവദിയില്‍ കാണികളെ പ്രവേശിപ്പിച്ചുതുടങ്ങും. 50 റിയാല്‍ നിരക്കുള്ള പ്രത്യേക പാസ് വഴിയാണ് പ്രവേശനം. ഇതില്‍ 35 റിയാലിെൻറ ഓണസദ്യ പാസിനൊപ്പം സൗജന്യമായി ലഭിക്കും. ഈമാസം 21, 22 തീയതികളിലായി ഇന്ത്യന്‍ കോഫി ഹൗസിലെത്തി സദ്യ കഴിക്കാം.
ഓണപ്പൂത്താലത്തിെൻറ ഭാഗമായി നടക്കുന്ന മത്സര പരിപാടികളായ മെഗാ പൂക്കള മത്സരവും ഓർ കേരള വടംവലിയും 20ന് രാവിലെ എട്ടിന് തുടങ്ങും. പൂക്കളമത്സരം കൊയിലാണ്ടിക്കൂട്ടം ഖത്തറുമായും വടംവലി മാക് ഖത്തറുമായും സഹകരിച്ചാണ് നടത്തുന്നത്. പ്രവേശനപാസുകള്ക്കായി 31357221 നമ്പറിൽ ബന്ധപ്പെടണം.