മീഡിയവൺ ‘പ്രവാസോത്സവം’: ‘ഗൾഫ്മാധ്യമം’ വായനക്കാർക്ക് ടിക്കറ്റിൽ ഇളവ്
text_fieldsദോഹ: ഏപ്രിൽ 12ന് മീഡിയവൺ ചാനൽ നടത്തുന്ന ‘പ്രവാസോത്സവം’ സംഗീത പരിപാടി കാണുന്നതിന് ‘ഗൾഫ്മാധ്യമം’ വായനക്കാർക്ക് സുവർണാവസരം. വായനക്കാർക്ക് ടിക്കറ ്റ് നിരക്കിൽ ഇളവ് ലഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ ലുസൈൽ സ്പോര്‍ട്സ് അറീനയിലാണ് മെഗാ മ്യൂസിക് ഷോ. യുവതാരം ദുല്‍ഖര്‍ സല്‍മാനാണ് മുഖ്യാതിഥി.
ഇതാദ്യമായാണ് ദുല്‍ഖർ ദോഹയില്‍ ഒരു മ്യൂസിക് ഷോയില്‍ അതിഥിയായെത്തുന്നത്.
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് കൂടിയായ വിജയ് യേശു ദാസും പെങ്കടുക്കും. സംഗീത മാന്ത്രികൻ സ്റ്റീഫന്‍ ദേവസി, ഗായകരായ സിതാര, നരേഷ് അയ്യര്‍, ശരണ്യ ശ്രീ നിവാസ്, ശ്രേയ, അവതാരകന് രാജ് കലേഷ് തുടങ്ങി ഡസനോളം കലാകാരന്മാരും വേദിയിലെത്തും. വിവിധ ഇന്തോ–അറബ് കലാ ആവിഷ്ക്കാരങ്ങളും അരങ്ങേറും. ടിക്കറ്റിന് ഇളവുലഭിക്കാനായി വായനക്കാർ ഇൗ വാർത്തയുള്ള പേജ് ഫോേട്ടായെടുത്ത് പേര്, മൊൈബൽ നമ്പർ, ഖത്തറിലെ വിലാസം എന്നിവ സഹിതം 77190070 നമ്പറിലേക്ക് വാട്സ്ആപ്പ് അയക്കുകയാണ് വേണ്ടത്. പരിപാടിയുടെ മീഡിയപാർട്ണർ ആണ് ‘ഗൾഫ്മാധ്യമം’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
