Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മീഡിയവൺ' പെയിൻറിങ്​ മത്സരം: മഹീ പ്രസാദ്, സ്​റ്റെഫാനോ ആൻറണി, സ്വറ്റ്​ലാന ജേതാക്കൾ

text_fields
bookmark_border
മീഡിയവൺ പെയിൻറിങ്​ മത്സരം: മഹീ പ്രസാദ്, സ്​റ്റെഫാനോ ആൻറണി, സ്വറ്റ്​ലാന ജേതാക്കൾ
cancel

'മീഡിയവൺ' പെയിൻറിങ്​ മത്സരം: മഹീ പ്രസാദ്, സ്​റ്റെഫാനോ ആൻറണി, സ്വറ്റ്​ലാന ജേതാക്കൾദോഹ: ഖത്തറിലെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക്​ 'മീഡിയവണ്‍' സംഘടിപ്പിച്ച 'ആര്‍ട്ട് ഫോര്‍ ബെറ്റര്‍ വേള്‍ഡ്' ഓണ്‍ലൈന്‍ ലൈവ് പെയിൻറിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

അഞ്ഞൂറോളം മത്സരാര്‍ഥികളില്‍നിന്നാണ് ആദ്യ മൂന്നു സ്ഥാനക്കാരെ​ തെരഞ്ഞെടുത്തത്. മൂന്നു മുതല്‍ അഞ്ചു വയസ്സ് വരെയുള്ള കാറ്റഗറി 'എ'യില്‍ ഡി.പി.എസ് മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി മഹീപ്രസാദ് ഒന്നാം സ്ഥാനം നേടി. ദിയ തെരേസ് ചാണ്ടി (അല്‍ഖോര്‍ കമ്യൂണിറ്റി ഇൻറര്‍നാഷനല്‍ സ്കൂള്‍) രണ്ടാം സ്ഥാനവും അന്‍സില്‍ ജോസ്വെല്‍ ഡിസൂസ (ഡി.പി.എസ് എം.ഐ.എസ്) മൂന്നാം സ്ഥാനവും നേടി.

ആറു മുതല്‍ ഒമ്പതു വയസ്സ് വരെയുള്ളവരുടെ കാറ്റഗറി 'ബി'യില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥി സ്​റ്റെഫാനോ ആൻറണി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇസ്റ ഫിറോസ് (ബിര്‍ള പബ്ലിക് സ്കൂള്‍) രണ്ടും ആഷിഖ് സിയാദ് (ശാന്തിനികേതന്‍ സ്​കൂൾ) മൂന്നും സ്ഥാനം നേടി.

ഒമ്പതു മുതല്‍ 12 വയസ്സു വരെയുള്ളവരുടെ കാറ്റഗറി സിയില്‍ സ്വെറ്റ്ലാന മേരി ഷിബു ഒന്നാം സ്ഥാനവും നിവാന്‍ കുരുവിള രണ്ടാം സ്ഥാനവും സാബ സൗദ മൂന്നാം സ്ഥാനവും നേടി. മൂന്നു പേരും ശാന്തിനികേതന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്.

ദോഹയിലെ പ്രഗല്​ഭ പ്രവാസി ചിത്രകാരന്മാരായ ആര്‍ട്ടിസ്​റ്റ്​ അഷ്റഫ്, ആര്‍ട്ടിസ്​റ്റ്​ രജീഷ് രവി, സ്വപ്ന നമ്പൂതിരി തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. അടുത്തയാഴ്​ച ദോഹയിൽ നടക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം നടക്കും. ഗള്‍ഫ് മാധ്യമം-മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി വൈസ് ചെയർമാന്‍ നാസര്‍ ആലുവയാണ് വിജയികളെ പ്രഖ്യാപിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MediaOne Painting Competition: Mahi Prasad, Stefano Antony, Svetlana Winners
Next Story