Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right'മീഡിയവൺ' ഓണപ്പൂത്താലം...

'മീഡിയവൺ' ഓണപ്പൂത്താലം ഇന്ന്​

text_fields
bookmark_border
മീഡിയവൺ ഓണപ്പൂത്താലം ഇന്ന്​
cancel

ദോഹ: ഖത്തറിലെ മലയാളിപ്രവാസികള്‍ക്ക് കുടുംബമായിരുന്ന് ആഘോഷിക്കാന്‍ താലംനിറയെ വിഭവങ്ങളൊരുക്കി 'മീഡിയവൺ' ഓണപ്പൂത്താലം ഓണ്‍ലൈന്‍ ഷോ വെള്ളിയാഴ്​ച അരങ്ങേറും. അതിജീവനത്തി‍​െൻറ ആമോദം എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന ഓണപ്പൂത്താലത്തി‍​െൻറ നാലാമത് സീസണാണ് ഇക്കുറി നടക്കുന്നത്. പ്രശസ്ത പിന്നണിഗായകനും മെലഡി കവര്‍ ഗാനങ്ങളിലൂടെ ആരാധകരുടെ മനംകവര്‍ന്ന പാട്ടുകാരനുമായ ഇഷാന്‍ ദേവ് ഒരുക്കുന്ന മെലഡി നൈറ്റാണ് ഇത്തവണത്തെ ഹൈലൈറ്റ്.

ഓണപ്പാട്ടുകള്‍ക്ക് പുറമെ മലയാളം തമിഴ് ഗാനങ്ങളും ഇഷാനും സംഘവും ചേര്‍ന്ന് ഖത്തര്‍ മലയാളികള്‍ക്കായി കാഴ്ചവെക്കും. കൂടാതെ പിന്നണിഗായകന്‍ കൂടിയായ അജ്മല്‍, സനൂബ് ഹൃദയനാഥ്, ജാന്‍സി റാണി തുടങ്ങി പ്രവാസിഗായകരും ഷോയില്‍ അണിനിരക്കും. കലാകൈരളി, കലാക്ഷേത്ര ഖത്തര്‍ തുടങ്ങി വിവിധ ടീമുകള്‍ അണിയിച്ചൊരുക്കുന്ന തിരുവാതിര, നാടോടിനൃത്തം, ഭരതനാട്യം തുടങ്ങി സാംസ്കാരിക പരിപാടികളും ഓണപ്പൂത്താലത്തിന് കൊഴുപ്പേകും. പ്രവാസി കലാകാരന്മാരായ നജീബ് കീഴരിയൂര്‍, ശ്രീജിത്ത് തുടങ്ങിയവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക്സ് ഫിഗര്‍ ഷോയും അരങ്ങേറും. വൈകീട്ട് ഏഴ് മണിക്ക് മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക്ക് പേജ് വഴി ഷോ ആസ്വദിക്കാം. എമാമി, ടീ ടൈം എന്നിവര്‍ മുഖ്യപ്രായോജകരാകുന്ന ഓണപ്പൂത്താലവുമായി ഖത്തറിലെ നിരവധി വാണിജ്യസ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. റഹീപ് മീഡിയ വിഷ്വല്‍ മീഡിയ പാര്‍ട്ണറും റേഡിയോ മലയാളം 98.6 എഫ്.എം പാര്‍ട്ണറുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonedoha
News Summary - ‘MediaOne’ Onampoothalam today
Next Story