Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവണ്‍ ഓണപ്പൂത്താലം; കാഴ്ച്ചക്കാര്‍ക്ക് കൈ നിറയെ സമ്മാനങ്ങളും

text_fields
bookmark_border
സെപ്തംബര്‍ 18ന്​ രാത്രി 7.30 മുതല്‍ മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക് പേജ് വഴി ലൈവായാണ് ഷോ അരങ്ങേറുക
മീഡിയവണ്‍ ഓണപ്പൂത്താലം; കാഴ്ച്ചക്കാര്‍ക്ക് കൈ നിറയെ സമ്മാനങ്ങളും
cancel

ദോഹ: ഖത്തറിലെ പ്രവാസി മലയാളികള്‍ക്കായി മീഡിയവണ്‍ ടിവി അണിയിച്ചൊരുക്കുന്ന ഓണ്‍ലൈന്‍ ഷോ 'ഓണപ്പൂത്താലം 2020'ന്‍റെ ഒരുക്കങ്ങൾ പൂര്‍ത്തിയായി. സെപ്തംബര്‍ 18ന്​ രാത്രി 7.30 മുതല്‍ മീഡിയവണ്‍ ഖത്തര്‍ ഫേസ്ബുക് പേജ് വഴി ലൈവായാണ് ഷോ അരങ്ങേറുക.

പുതുനിര പിന്നണി ഗായിക ശ്രേയ, ഹാസ്യ താരം നിർമല്‍ പാലാഴി, പ്രശസ്ത ഹാസ്യ ട്രൂപ്പ് കാലിക്കറ്റ് വി ഫോര്‍ യുവിന്‍റെ മാവേലി ഓണ്‍ലൈന്‍ എന്നിവയ്ക്ക് പുറമെ പ്രശസ്ത പ്രവാസി ഗായകരും പരിപാടിയില്‍ അണിനിരക്കും. ഖത്തറിലെ വിവിധ പ്രവാസി കൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.

എസ്.ഡി ഡിജിറ്റല്‍ സ്റ്റേജില്‍ നടക്കുന്ന പ്രോഗ്രാം ഏറ്റവും മികച്ച ദൃശ്യമികവോടെയായിരിക്കും ആസ്വാദകരിലേക്കെത്തുക. ആസ്വാദനത്തോടൊപ്പം കാഴ്ച്ചക്കാര്‍ക്ക് കൈനിറയെ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. പ്രോഗ്രാം ലൈവായി പ്രക്ഷേപണം ചെയ്യുന്ന വൈകീട്ട് 7.30 നും 9 നുമിടയില്‍ പ്രോഗ്രാം ലൈവിന് താഴെ കമന്‍റ് ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 21 പേര്‍ക്കാണ് സമ്മാനങ്ങള്‍ ലഭിക്കുക. ഇതില്‍ ഒരാള്‍ക്ക് ബമ്പര്‍ സമ്മാനമായ നാട്ടിലേക്കുള്ള ടിക്കറ്റ് നല്‍കും. ബാക്കി ഇരുപത് പേര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story