Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മീഡിയവൺ' ഓണപ്പൂത്താലം 17ന്​; സംഗീതസന്ധ്യയുമായി ഇഷാൻ ദേവ്​

text_fields
bookmark_border
മീഡിയവൺ ഓണപ്പൂത്താലം 17ന്​; സംഗീതസന്ധ്യയുമായി ഇഷാൻ ദേവ്​
cancel

ദോഹ: ഖത്തറിലെ പ്രവാസികള്‍ക്കായി 'മീഡിയവൺ' ഒരുക്കുന്ന ഓണപ്പൂത്താലം നാലാം സീസൺ സെപ്റ്റംബര്‍ 17നു നടക്കും. സിനിമ പിന്നണി ഗായകന്‍ ഇഷാന്‍ ദേവ് നടത്തുന്ന സംഗീത സന്ധ്യയോടെയാണ്​ ഈ സീസണിലെ പരിപാടി സംഘടിപ്പിക്കുന്നത്. നാട്ടിലെയും പ്രവാസ ലോകത്തെയും കലാകാരന്മാര്‍ അണിനിരക്കുന്ന ഓണപ്പൂത്താലം ഷോയുടെ നാലാമത് സീസണാണ് കൂടുതല്‍ പൊലിമയോടെ ഇക്കുറി നടക്കുന്നത്. സെപ്​റ്റംബർ 17 വെള്ളി ഖത്തര്‍ സമയം വൈകീട്ട് ഏഴ മുതല്‍ 'മീഡിയവണ്‍ ഖത്തര്‍' ഫേസ്ബുക്ക് പേജിലൂടെ തത്സമയം ഷോ കാണാം. മെലഡി കവര്‍ സോങ്ങുകളിലൂടെ ആരാധകരുടെ മനം കവരുന്ന പിന്നണി ഗായകന്‍ ഇഷാന്‍ ദേവ് നടത്തുന്ന സംഗീത സന്ധ്യയാണ് ഇത്തവണത്തെ ഷോയുടെ ഹൈലൈറ്റ്. ഒപ്പം ഖത്തറിലെ പ്രവാസി ഗായകരും ഷോയില്‍ അണിനിരക്കും. പ്രവാസി കലാകാരന്മാര്‍ നടത്തുന്ന വിവിധ നൃത്ത പരിപാടികള്‍, ഫിഗർ ഷോ തുടങ്ങി വ്യത്യസ്ത സാംസ്കാരിക പരിപാടികളും ഓണപ്പൂത്താലം സീസണ്‍ ഫോറിന് മിഴിവേകും.

ആഘോഷത്തിൻെറ ഭാഗമായി നടക്കുന്ന മെഗാ ഓണപ്പൂക്കള മത്സരം വെള്ളിയാഴ്​ച രാവിലെ പേള്‍മൊഡേണ്‍ സ്കൂളില്‍വെച്ച് നടക്കും. കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന പൂക്കള മത്സരത്തില്‍ ഖത്തറിലെ വിവിധ അസോസിയേഷനുകളുടെ ഇരുപതോളം ടീമുകൾ അണിനിരക്കും. 17ന് നടക്കുന്ന ഓണപ്പൂത്താലം ഷോയില്‍ പൂക്കള മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കും. എമാമി, ടീ ടൈം എന്നിവരാണ് ഓണപ്പൂത്താലം സീസണ്‍ ഫോറിൻെറ മുഖ്യപ്രായോജകര്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘MediaOne’ on Onampoothalam 17; Ishan Dev with music evening
Next Story