Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരച്ചടങ്ങിന് പ്രൗഢ സമാപനം

text_fields
bookmark_border
മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരച്ചടങ്ങിന് പ്രൗഢ സമാപനം
cancel

ദോഹ: മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരച്ചടങ്ങിന് പ്രൗഢ സമാപനം. ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികൾ അവാർഡ് ഏറ്റുവാങ്ങി. മെഷാഫിലെ പോഡാർ പേൾ സ്കൂളിൽ നടന്ന പുരസ്കാരദാന ചടങ്ങ് ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി അശ്വിനി കുമാർ ഉദ്ഘാടനം ചെയ്തു. നാളെയുടെ യുവനേതാക്കളെ ആദരിക്കുന്ന ചടങ്ങാണിതെന്നും നേട്ടങ്ങളെത്ര കൈവരിച്ചാലും വിനയം കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

മീഡിയവൺ സി.ഇ.ഒ മുഷ്താഖ് അഹമ്മദ് അതിഥികളെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ മികവിന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയിൽ നിന്നും ശൈഖ ജവാഹറിൽ നിന്നും അവാർഡ് വാങ്ങിയ വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു.

ബർസാൻ യൂണിവേഴ്സിറ്റി വൈസ് ചെയർമാൻ ഡോ. ഹസൻ അലി അൽ ദെർഹം, ഖത്തർ ലീഡർഷിപ്പ് സെന്ററിലെ ഡോ. അബ്ദുല്ല മുസ്ഫർ അലി അൽ ഷെഹ് വാനി, കമ്യൂണിറ്റി പൊലീസിങ് ഡിപാർട്മെന്റ് എക്സ്റ്റേണൽ ബ്രാഞ്ച് ഓഫിസർ ക്യാപ്റ്റൻ അലി മുഹമ്മദ് സഈദ് അൽ ഹുമൈദി, ഖത്തർ ഫൗണ്ടേഷനിൽ നിന്നുള്ള റാഷിദ് അൽ കുബൈസി, അബ്ദുല്ല അൽ മുഹന്നദി, നസീം ഹെൽത്ത്കെയർ ഓപറേഷൻ ഹെഡ് പി. അൽതാഫ് ഹുസൈൻ, ഗ്രാൻഡ്മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, പോഡാർ പേൾ സ്കൂൾ പ്രസിഡന്റ് സി. മുഹമ്മദ് നിസാർ, വത് നാൻ ഹോൾഡിങ് ചീഫ് സ്ട്രാറ്റജിസ് അഡ്വൈസർ താഹ മുഹമ്മദ് അബ്ദുൽ കരീം, മീഡിയവൺ ജി.സി.സി ജനറൽ മാനേജർ സ്വവ്വാബ് അലി, ഇന്ത്യൻ എംബസിയിലെ അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ പ്രവാസി സംഘടനാ നേതാക്കൾ തുടങ്ങിയവർ പുരസ്കാരം വിതരണം ചെയ്തു.

സ്കിൽ ഡെവലപ്മെന്റ് സെന്റർ, പോഡാർ സ്കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - MediaOne Mabrouk Gulf Toppers Awards Conclude
Next Story