‘മീഡിയവൺ മബ്റൂഖ്’ ഗൾഫ് ടോപ്പേഴ്സ് രജിസ്ട്രേഷൻ തുടങ്ങി
text_fieldsദോഹ: ഗൾഫില്‍ പഠനത്തില്‍ മിടുക്കരായ വിദ്യാർഥികളെ ആദരിക്കാൻ മീഡിയവൺ തുടക്കമിട്ട ‘മബ്റൂഖ് ഗൾഫ് ടോപ്പേഴ്സ്’ ഈ വർഷം വീണ്ടുമെത്തുന്നു. ജി.സി.സി രാജ്യങ്ങളിലെ സ്കൂളുകളിൽ നിന്ന് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അവാർഡിന് അപേക്ഷിക്കാം.
ഖത്തറില്‍ മബ്റൂഖ് അവാര്‍ഡിനുള്ള രജിസ്ട്രേഷന് തുടക്കമായി. കേരള സിലബസ്, സി.ബി.എസ്.ഇ. ഐ.സി.എസ്.ഇ എന്നിവയിൽ ഇക്കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ്ടു ഫൈനൽ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയവരെയുമാണ് അവാർഡിനായി പരിഗണിക്കുക.
യോഗ്യത മാർക്ക് കരസ്ഥമാക്കിയവർക്ക് mabrook.mediaoneonline.com എന്ന വെബ്സൈറ്റിൽ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാം. ഇതോടൊപ്പം ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ഉന്നത വിജയത്തിന് ഖത്തര്‍ ഭരണാധികാരിയില്‍ നിന്ന് സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിക്കും. ഈ മാസം 27ന് മെഷാഫിലെ പൊഡാര്‍ പേള്‍ സ്കൂളിലാണ് ഖത്തറിലെ വിദ്യാര്‍ഥികളെ ആദരിക്കുന്ന ചടങ്ങ് നടക്കുന്നത്.

