മീഡിയവൺ ഖിഫ് സൂപ്പർ കപ്പ് ലോഞ്ചിങ്
text_fieldsമീഡിയ വൺ ഖിഫ് സൂപ്പർകപ്പിന്റെ ലോഞ്ചിങ് അംബാസഡർ വിപുൽ നിർവഹിക്കുന്നു
ദോഹ: ലോകത്തെ ഏറ്റവും ജനകീയ കായിക ഇനമായ ഫുട്ബാളിന് രാജ്യാന്തര ബന്ധങ്ങളെ ഊഷ്മളമാക്കാൻ സാധിക്കുമെന്നും, ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്താൻ ‘ഖിഫ്’ ഫുട്ബാൾ ടൂർണമെന്റ് വേദിയൊരുക്കുമെന്നും ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ അഭിപ്രായപ്പെട്ടു.
മീഡിയവൺ-ഖിഫ് സൂപ്പർ കപ്പിന്റെ ലോഞ്ചിങ് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖത്തറിന്റെയും ഇന്ത്യയുടെയും ദേശീയ ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ വയനാട് ദുരിതബാധിതർക്ക് വേണ്ടി സഹായാഭ്യർഥനയും മൗന പ്രാർഥനയും നടന്നു. ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് അധ്യക്ഷത വഹിച്ചു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ ടെക്നിക്കൽ ഹെഡ് അലീഷർ നികിമ്പാവേ മുഖ്യപ്രഭാഷണം നിർവഹിച്ചു.
മീഡിയവൺ സി.ഇ.ഒ റോഷൻ കാക്കാട്ടിൽ, മീഡിയവൺ എഡിറ്റർ ഇൻ ചീഫ് പ്രമോദ് രാമൻ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, മീഡിയവൺ-ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ഇ. അർഷാദ്, ഖിഫ് സീനിയർ വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, കോഓഡിനേറ്റർ കെ. മുഹമ്മദ് ഈസ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇന്ത്യൻ എംബസി അപെക്സ് ബോഡി പ്രസിഡന്റുമാരായ മണികണ്ഠൻ എ.പി, ഷാനവാസ് ബാവ, താഹ മുഹമ്മദ്, ഐ.എസ്.സി അഡ്വൈസറി ബോർഡ് ചെയർമാൻ ഡോ. മോഹൻ തോമസ് എന്നിവരടക്കം പ്രമുഖ വ്യക്തികളും ടൂർണമെന്റിൽ മത്സരിക്കുന്ന ടീമുകളുടെ പ്രതിനിധികളും പങ്കെടുത്തു. ചടങ്ങിന് ഖിഫ് ജനറൽ സെക്രട്ടറി ആഷിക് അഹ്മദ് സ്വാഗതവും, ട്രഷറർ മുഹമ്മദ് ഹനീഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

