Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉ​ന്ന​ത...

ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് മീ​ഡി​യ​വ​ൺ ആ​ദ​രം

text_fields
bookmark_border
ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് മീ​ഡി​യ​വ​ൺ ആ​ദ​രം
cancel
camera_alt

‘മ​ബ്റൂ​ക് ഗ​ൾ​ഫ് ​ടോ​പ്പേ​ഴ്സ്’ പു​ര​സ്കാ​ര​ജേ​താ​ക്ക​ൾ മു​ഖ്യാ​തി​ഥി​ക​ൾ​ക്കും മീ​ഡി​യ​വ​ൺ പ്രതിനിധികൾക്കുമൊപ്പം

ദോ​ഹ: പ്ര​വാ​സി​വി​ദ്യാ​ര്‍ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​മി​ക​വി​ന് ‘മീ​ഡി​യ​വ​ണ്‍’ ഏ​ര്‍പ്പെ​ടു​ത്തി​യ മ​ബ്റൂ​ക് ഗ​ള്‍ഫ് ടോ​പ്പേ​ഴ്സ് പു​ര​സ്കാ​ര​ങ്ങ​ള്‍ ഖ​ത്ത​റി​ല്‍ വി​ത​ര​ണം ചെ​യ്തു. പ​ത്താം ക്ലാ​സി​ലും പ്ല​സ് ടു​വി​ലും 90 ശ​ത​മാ​ന​ത്തി​ലേ​റെ മാ​ര്‍ക്ക് നേ​ടി​യ​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. മെ​ഷാ​ഫി​ലെ പൊ​ഡാ​ര്‍ പേ​ള്‍ സ്കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റും എ​ഴു​ത്തു​കാ​രി​യു​മാ​യ ശു​ആ അ​ല്‍ യൂ​സു​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഖ​ത്ത​റി​ലെ വി​വി​ധ ഇ​ന്ത്യ​ന്‍ സ്കൂ​ളു​ക​ളി​ല്‍നി​ന്നു​ള്ള 300ലേ​റെ വി​ദ്യാ​ര്‍ഥി​ക​ള്‍ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. ഇ​ന്ത്യ​ന്‍ എം​ബ​സി അ​പെ​ക്സ് ബോ​ഡി നേ​താ​ക്ക​ളാ​യ ഐ.​സി.​സി പ്ര​സി​ഡ‍ന്റ് എ.​പി. മ​ണി​ക​ണ്ഠ​ന്‍, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് കു​ഞ്ഞി, ഐ.​സി.​ബി.​എ​ഫ് അ​ഡ്വൈ​സ​റി ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ എ​സ്.​എ.​എം. ബ​ഷീ​ര്‍, കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ല്‍ സ​മ​ദ്, സി.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഇ. ​അ​ര്‍ഷ​ദ്, മീ​ഡി​യ​വ​ണ്‍ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ റ​ഹീം ഓ​മ​ശ്ശേ​രി, മീ​ഡി​യ​വ​ണ്‍ അ​ഡ്വൈ​റി ബോ​ര്‍ഡ് മെം​ബ​ര്‍ അ​ബ്ദു​ല്ല ക​ണ്ണാ​ടി​ക്ക​ല്‍, പൊ​ഡാ​ര്‍ പേ​ള്‍ സ്കൂ​ള്‍ പ്ര​സി​ഡ‍ന്റ് സാം ​മാ​ത്യു, എം.​ഇ.​എ​സ് ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ ഹ​മീ​ദ ഖാ​ദ​ര്‍, ശാ​ന്തി​നി​കേ​ത​ന്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ റ​ഫീ​ഖ് റ​ഹീം, പൊ​ഡാ​ര്‍ പേ​ള്‍ സ്കൂ​ള്‍ പ്രി​ന്‍സി​പ്പ​ൽ മ​ഞ്ജ​രി റി​ക്രി​വാ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പു​ര​സ്കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു.

ഖ​ത്ത​റി​ലെ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍ക്ക് വാ​ങ്ങി​യ 30 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഷൈ​ന്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്റെ സി​ല്‍വ​ര്‍ മെ​ഡ​ലും സ​മ്മാ​നി​ച്ചു.

ഖ​ത്ത​ര്‍ യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍നി​ന്ന് ഉ​ന്ന​ത​വി​ജ​യം സ്വ​ന്ത​മാ​ക്കി ഖ​ത്ത​ര്‍ അ​മീ​റി​ല്‍നി​ന്നും ഗോ​ള്‍ഡ് മെ​ഡ​ല്‍ വാ​ങ്ങി​യ അ​ബ്ദു​ല്‍ ബാ​സി​ത്ത് നൗ​ഷാ​ദി​നെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. കെ.​സി. അ​ബ്ദു​ല്‍ ല​ത്തീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു. എ​ഡ്സി​പ് എ​ജു​ക്കേ​ഷ​ന്‍, ഏ​ഷ്യ​ന്‍ മെ​ഡി​ക്ക​ല്‍സ്, ഇ​സു​സു മോ​ട്ടോ​ര്‍സ്, ഷൈ​ന്‍ ഗോ​ള്‍ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ്, സ്കൂ​ള്‍ ഗു​രു, റ​ഹീ​പ് മീ​ഡി​യ, സെ​യ്ഫ് വേ​ള്‍ഡ്, പൊ​ഡാ​ര്‍ പേ​ള്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ തു​ട​ങ്ങി​യ​വ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഖ​ത്ത​റി​ല്‍ മീ​ഡി​യ​വ​ണ്‍ മ​ബ്റൂ​ക് ഗ​ള്‍ഫ് ടോ​പ്പേ​ഴ്സ് അ​വാ​ര്‍ഡ്ദാ​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doha
News Summary - MediaOne honors top achievers
Next Story