Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീഡിയവൺ ഗീത് മൽഹാർ നാളെ

text_fields
bookmark_border
മീഡിയവൺ ഗീത് മൽഹാർ നാളെ
cancel
Listen to this Article

ദോഹ: ഖത്തര്‍ മലയാളികളുടെ മനസ്സിലേക്ക് സംഗീതമഴ പെയ്തിറങ്ങാന്‍ ഇനി ഒരുനാള്‍ മാത്രം. മീഡിയവണ്‍ അണിയിച്ചൊരുക്കുന്ന ഗീത് മല്‍ഹാര്‍ സംഗീതനിശ വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കും. കണ്ണൂര്‍ ശരീഫ്, മഞ്ജരി, ഹിഷാം അബ്ദുല്‍ വഹാബ്, ക്രിസ്റ്റകല, സൂരജ് സന്തോഷ്, ലക്ഷ്മി ജയന്‍ തുടങ്ങി വന്‍ താരനിരയാണ് ഖത്തര്‍ മലയാളികള്‍ക്ക് മുന്നിലെത്തുന്നത്.

ഖത്തറില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ എയര്‍ കണ്ടീഷനിങ് സംവിധാനമുള്ള ഇന്‍ഡോര്‍ ഹാളിലാണ് പരിപാടി. വേദിയുടെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കുകയാണ്. വേദിക്കു സമീപംതന്നെ വിശാലമായ കാർ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ദുല്‍ഖര്‍ ഷോ, പ്രവാസോത്സവം, ഖയാല്‍ തുടങ്ങി വ്യത്യസ്തവും ആകര്‍ഷകവുമായ പരിപാടികള്‍ ഖത്തര്‍ മലയാളികള്‍ക്ക് സമ്മാനിച്ച മീഡിയവണ്‍ ഇത്തവണ ഗീത് മല്‍ഹാറും പുതുമകളോടെയാണ് സംഗീതാസ്വാദകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

കോവിഡ് മൂലം ആഘോഷങ്ങള്‍ മാറിനിന്ന രണ്ടു വര്‍ഷത്തിനുശേഷം ഖത്തറിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഒത്തുചേരല്‍ കൂടിയാകും ഗീത് മല്‍ഹാര്‍. പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സ് വഴി ഓണ്‍ലൈനായും നേരിട്ടും സ്വന്തമാക്കാം. 50 റിയാല്‍ മുതല്‍ വിവിധ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ക്ക് 70207018, 66258968 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MediaOne Geet Malhar tomorrow
Next Story